KeralaLatest

വാഴപ്പഴങ്ങളുടെ വില കുത്തനെ ഉയരുന്നു

“Manju”

കോട്ടയം:. കാലാവസ്ഥാ വ്യതിയാനം മൂലം ലഭ്യത കുറഞ്ഞതോടെ വിപണിയില്‍ വാഴപ്പഴങ്ങളുടെ വില കുത്തനെ ഉയരുന്നു. ഏത്തപ്പഴം, പാളയന്‍കോടന്‍, ഞാലിപ്പൂവന്‍ തുടങ്ങിയവയ്ക്ക് വന്‍ വിലവര്‍ദ്ധനയാണ് ഉണ്ടായിരിക്കുന്നത്.

ജില്ലയിലേക്ക് കുലകള്‍ കൂടുതലായും എത്തുന്നത് തമിഴ്‌നാട്, മൈസൂര്‍, വയനാട് എന്നിവിടങ്ങില്‍ നിന്നാണ്. മുന്‍പ് കിലോയ്ക്ക് 45 മുതല്‍ 50 രൂപ വരെ വില ഉണ്ടായിരുന്ന ഞാലിപ്പൂവന് ഇപ്പോള്‍ 80 രൂപയാണ്. ഏറ്റവും വില കുറവായിരുന്ന റോബസ്റ്റായ്ക്ക് 50 രൂപയായി. പാളയന്‍കോടന് 50 മുതല്‍ 60 രൂപ വരെയാണ് വില. മഴമൂലം തമിഴ്‌നാട്ടില്‍ കാര്യമായ ഉത്പാദനം നടക്കുന്നില്ല. ജൂലായ് മാസത്തിലേ വയനാടന്‍ കായുടെ വിളവെടുപ്പ് ആരംഭിക്കുകയുള്ളു.

Related Articles

Back to top button