Malappuram

വെള്ളമില്ല; വളാഞ്ചേരിയിലെ നെൽ കർഷകരുടെ പ്രതീക്ഷകൾ വരളുന്നു

“Manju”

മലപ്പുറം :വളാഞ്ചേരിയിൽ നെൽക്കർഷകരുടെ മനസ്സുലച്ച് വെള്ളക്ഷാമം തുടങ്ങി. ഇരിമ്പിളിയം ഗ്രാമപ്പഞ്ചായത്തിലെ വെണ്ടല്ലൂർ, മങ്കേരി പുഞ്ചപ്പാടങ്ങളിലെ കർഷകരുടെ നെഞ്ചിടിപ്പാണ് കൂടിയത്. കുറ്റിപ്പുറം ബ്ലോക്കിലെ ഏറ്റവുംവലിയ നെല്ലുത്‌പാദകരുള്ള മേഖലയാണ് ഇരിമ്പിളിയം പഞ്ചായത്തിലെ പാടശേഖരങ്ങൾ. ചെറിയ കുളങ്ങളിൽനിന്നും വെണ്ടല്ലൂർ തോട്ടിലെ വിവിധ ഭാഗങ്ങളിൽനിന്നും ദിവസം 600 രൂപ ചിലവിൽ വെള്ളം പമ്പ് ചെയ്തെത്തിച്ചാണ് ഇപ്പോൾ കടന്നുപോകുന്നത്. മഴ നിലച്ചതോടെ വെണ്ടല്ലൂർ തോട് നീർച്ചാലായിരിക്കുന്നു.

Related Articles

Back to top button