IndiaLatest

രണ്ട് ലക്ഷം മെട്രിക് ടണ്‍ ഉള്ളി വാങ്ങാന്‍ കേന്ദ്രം തീരുമാനിച്ചു

“Manju”

ക്വിന്റലിന് 2410 രൂപ നിരക്കില്‍ രണ്ട് ലക്ഷം മെട്രിക് ടണ്‍ ഉള്ളി വാങ്ങാന്‍ കേന്ദ്രം തീരുമാനിച്ചതായി മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. ഇത് ഉത്പാദകര്‍ക്ക് ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. നാസിക്കിലും അഹമ്മദ്‌നഗറിലും പ്രത്യേക സംഭരണ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.

ഇത് ഉത്പാദകര്‍ക്ക് ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. നാസിക്കിലും അഹമ്മദ്‌നഗറിലും പ്രത്യേക സംഭരണ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും അദ്ദേഹം അറിയിച്ചു.
‘ഞാന്‍ ഉള്ളി വിഷയത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും കേന്ദ്ര വാണിജ്യ മന്ത്രി പിയൂഷ് ഗോയലുമായും സംസാരിച്ചു. കേന്ദ്ര സര്‍ക്കാര്‍ രണ്ട് ലക്ഷം മെട്രിക് ടണ്‍ ഉള്ളി ക്വിന്റലിന് 2,410 രൂപ നിരക്കില്‍ സംഭരിക്കും. നാസിക്, അഹമ്മദ്‌നഗര്‍ ജില്ലകളില്‍ ഇതിനായി പ്രത്യേക സംഭരണ കേന്ദ്രങ്ങള്‍ ആരംഭിക്കും. ഇത് സംസ്ഥാനത്തെ ഉള്ളി കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കും,’ ദേവേന്ദ്ര ഫഡ്‌നാവിസ് എക്‌സില്‍ കുറിച്ചു.

വിലക്കയറ്റം തടയുന്നതിനും ആഭ്യന്തര വിപണിയിലെ ലഭ്യത മെച്ചപ്പെടുത്തുന്നതിനുമായി ഉള്ളിക്ക് 40 ശതമാനം കയറ്റുമതി തീരുവ ചുമത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ കര്‍ഷകരും വ്യാപാരികളും പ്രതിഷേധമുയര്‍ത്തുന്നതിനിടെയാണ് പ്രഖ്യാപനം.

Related Articles

Back to top button