Sports

ദേശീയഗാനം കേട്ട് വികാരാധീനനായി മുഹമ്മദ് സിറാജ്; വീഡിയോ വൈറൽ

“Manju”

മെൽബൺ: ഓസ്‌ട്രേലിയയുമായുള്ള മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിന് മുൻപേ തന്നെ വൈറലായി ഇന്ത്യൻ താരം മുഹമ്മദ് സിറാജ്. മത്സരത്തിന് മുൻപ് ഇന്ത്യയുടെ ദേശീയഗാനം കേട്ടപ്പോൾ സിറാജ് വികാരാധീനനായി. സംഭവത്തിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞിരിക്കുകയാണ്.

ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ടെസ്റ്റ് ആരംഭിക്കുന്നതിന് തൊട്ടുമുൻപായിരുന്നു സംഭവം. ദേശീയഗാനം കേട്ട ഉടൻ തന്നെ സിറാജ് വികാരാധീനനാകുകയായിരുന്നു. സിറാജിന്റെ കണ്ണ് നിറയുന്നതും അദ്ദേഹം കൈകൊണ്ട് കണ്ണുനീർ തുടയ്ക്കുന്നതും വീഡിയോയിൽ കാണാം. നിരവധിയാളുകളാണ് വീഡിയോയ്ക്ക് താഴെ സിറാജിനെ പിന്തുണച്ച് രംഗത്തെത്തിയത്. യാഥാർത്ഥ രാജ്യസ്‌നേഹിയാണ് സിറാജ് എന്നാണ് ഭൂരിഭാഗം ആളുകളും കമന്റ് ചെയ്തിരിക്കുന്നത്. ഇതിന് മുൻപും സിറാജ് ദേശീയഗാനം കേട്ട് വികാരാധീനനാകുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു.

മുഹമ്മദ് ഷമിയ്ക്ക് പരിക്കേറ്റതോടെയാണ് സിറാജിന് ടീമിലേയ്ക്ക് അപ്രതീക്ഷിതമായി ക്ഷണം ലഭിച്ചത്. രണ്ടാം ടെസ്റ്റിൽ താരം അഞ്ച് വിക്കറ്റുകളാണ് വീഴ്ത്തിയത്. ഇതിന് പിന്നാലെ മുൻ ഓസ്‌ട്രേലിയൻ നായകൻ റിക്കി പോണ്ടിംഗ് ഉൾപ്പെടെയുള്ളവർ സിറാജിനെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു. തൻ്റെ അച്ഛൻ മരിച്ചിട്ടും നാട്ടിലേയ്ക്ക് മടങ്ങാതെ സിറാജ് ടീമിനൊപ്പം തുടരുകയായിരുന്നു. സിറാജ് ഒരു ക്രിക്കറ്ററായി കാണാൻ ഏറ്റവും കൂടുതൽ ആഗ്രഹിച്ചത് ഓട്ടോ ഡ്രൈവറായിരുന്ന അച്ഛനായിരുന്നു.

Related Articles

Back to top button