IndiaLatest

90 -ാം വയസില്‍ അയോധ്യയില്‍ നടിയുടെ നൃത്തം

“Manju”

ബോളിവുഡിലെ മുതിര്‍ന്ന നടിയായ, തൊണ്ണൂറുകാരിയായ വൈജയന്തിമാല അവതരിപ്പിച്ച ക്ലാസിക്കല്‍ നൃത്തമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ചുവന്ന സാരിയില്‍ ഭരതനാട്യം അവതരിപ്പിക്കുന്ന നടി നൃത്തം ആസ്വദിച്ച് ചെയ്യുന്ന വീഡിയോയുടെ താഴെ നിരവധി കമന്റുകളാണ് ആരാധകരും ഭക്തരും ചെയ്തിരിക്കുന്നത്. അയോധ്യ രാമക്ഷേത്രത്തിലെ ‘രാഗ് സേവ’ എന്ന പരിപാടിയിലാണ് ഇവര്‍ നൃത്തം അവതരിപ്പിച്ചത്.

നിരവധി പേരാണ് നടിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. പ്രായത്തിന്റെ എല്ലാ വെല്ലുവിളികളെയും അതീജിവിച്ചുകൊണ്ടാണ് വൈജയന്തിമാല ഭരതനാട്യ പ്രകടനം അയോധ്യയില്‍ നടത്തിയത് എന്നത് ശ്രദ്ധേയമാണ്.

Related Articles

Back to top button