HealthKeralaLatest

യുവാക്കളില്‍ ഹൃദയസ്തംഭനം ഏറുന്നു.

“Manju”

ഹൃദയസ്തംഭനം മൂലം മരണമടയുന്ന യുവാക്കളുടെ എണ്ണം പ്രതിവര്‍ഷം വര്‍ധിച്ചുവരികയാണ്. അതില്‍ തന്നെ 40 വയസ്സിനു താഴെയുള്ളവരില്‍ ഹാര്‍ട്ട് അറ്റാക്ക് മുമ്പത്തേതിനേക്കാള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്യുന്നുണ്ടെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു. 50 വയസ്സില്‍ താഴെ പ്രായമുള്ള ഹൃദയാഘാതം ഉണ്ടാകുന്ന ആളുകളില്‍ 20 ശതമാനം പേര്‍ 40 വയസ്സില്‍ താഴെയുള്ളവര്‍ ആണ്. ജീവിതശൈലി ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ കൊണ്ട് പുതിയ യുവാക്കളുടെ ഹൃദയത്തിന് മുന്‍ തലമുറയെക്കാള്‍ ആരോഗ്യം കുറവാണെന്നാണ് ഡോക്ടര്‍മാര്‍ വ്യക്തമാക്കുന്നത്. 40 വയസ്സില്‍ താഴെയുള്ളവരിലെ ഹൃദയാഘാത സാധ്യത പ്രതിവര്‍ഷം 2 ശതമാനം വീതം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഹാര്‍വഡ് മെഡിക്കല്‍ സ്‌കൂള്‍ നടത്തിയ ഗവേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. തെറ്റായ ഭക്ഷണശീലം കൊണ്ടും വ്യായാമക്കുറവുകൊണ്ടും ഉണ്ടാകുന്ന പ്രമേഹം ഹൃദയത്തിന്റെ സുഗമമായ പ്രവര്‍ത്തനത്തിന് തടസ്സമാകുന്ന പ്രധാന കാരണമാണ്. ഹൃദയാഘാതം സംഭവിക്കുന്ന ചെറുപ്പക്കാരില്‍ 20 ശതമാനം പേരും പ്രമേഹരോഗികളാണെന്നാണ് ബോസ്റ്റണിലെ ഹാര്‍വഡ് മെഡിക്കല്‍ സ്‌കൂളിലെ ഗവേഷകര്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിട്ടുള്ളത്. കൃത്യമായ സമയത്ത് രക്തപരിശോധന നടത്താത്തതിനാല്‍ ഇക്കൂട്ടത്തില്‍ പലരും ഹൃദയാഘാതം വന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുമ്പോള്‍ മാത്രമാണ് തങ്ങള്‍ക്ക് പ്രമേഹമുണ്ടെന്ന് തിരിച്ചറിയുന്നതു തന്നെ എന്ന് പഠനങ്ങളില്‍ പറയുന്നു. ഹൃദയാഘാതത്തിന് മറ്റൊരു കാരണം ഹൃദയത്തെ ക്ഷീണിപ്പിക്കുന്ന അമിതവണ്ണം ആണ്. അമിതവണ്ണം ഉള്ളവരില്‍ കൊളസ്ട്രോള്‍ നില കൂടുതലാകാനും രക്തസമ്മര്‍ദം ഉയര്‍ന്ന നിലയില്‍ ആകാനുമുള്ള സാധ്യത വളരെ കൂടുതലാണ്. ഇത് ഹൃദയത്തിന്റെ ജോലിഭാരം കൂട്ടുന്നതിനാല്‍ ശരീരത്തിലേക്കുള്ള കൃത്യമായ രക്തയോട്ടത്തെ ബാധിക്കുന്നു.

Related Articles

Back to top button