InternationalKeralaLatest

ലോക വനിതാദിനം : ജനനി ഡോ.രമ്യപ്രഭ ജ്ഞാനതപസ്വിനിയ്ക്ക് ബ്രഹ്മകുമാരീസിന്റെ ആദരം

“Manju”

പാലക്കാട് : ശാന്തിഗിരി ആയുർവേദ മെഡിക്കൽ കോളേജ് വൈസ് പ്രിൻസിപ്പലും, ശാന്തിഗിരി ഗുരുധർമ്മപ്രകാശ സഭാംഗവുമായ ജനനി ഡോ.രമ്യ പ്രഭാ ജ്ഞാന തപസ്വിനിയ്ക്ക് ശിവരാത്രിയോടനുബന്ധിച്ചും, ലോക വനിതാ ദിനത്തോടനുബന്ധിച്ചും ബ്രഹ്മകുമാരീസിന്റെ പാലക്കാട് കല്പാത്തി ബൈപ്പാസ് റോഡിലുള്ള ആശ്രമത്തിൽ ആദരവ് നൽകി. ആത്മീയ ആതുരസേവന രംഗത്തെ സേവനങ്ങൾക്കാണ് ജനനി ഡോ.രമ്യപ്രഭാ ജ്ഞാനതപസ്വിയെ ആദരിക്കുന്നത്. രാവിലെ 10 മണിക്കാണ് ചടങ്ങുകൾ നടന്നത്. പ്രജാപതി ഈശ്വരീയ ബ്രഹമ കുമാരിസ് വിശ്വ വിദ്യാലയം പാലക്കാട് മലപ്പുറം സർവീസ് കോർഡിനേറ്റർ സിസ്റ്റർ ബി കെ മീന ബഹൻ ചടങ്ങിൽ ഡോ ജനനി രമ്യപ്രഭ ജ്ഞാനതപസ്വിനിയെ ബ്രഹ്മകുമാരീസിനുവേണ്ടി ആദരിച്ചു.

Related Articles

Back to top button