KeralaLatest

‘ഉറക്കം മമ്മൂട്ടി പോസ്റ്ററുകള്‍ക്ക് നടുവില്‍ അമ്മാളു അമ്മ’; ആരാധികയെ നെഞ്ചോട് ചേര്‍ത്ത് മമ്മൂട്ടി

“Manju”

മമ്മൂട്ടിയുടെ ആരാധികയെ പരിചയപ്പെടുത്തി നടന്‍ രമേശ് പിഷാരടി. രമേശ് പിഷാരടി കഴിഞ്ഞ ദിവസം പങ്കുവച്ച വിഡിയോയാണ് സമൂഹ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്. കാലങ്ങളോളം തന്റെ ഇഷ്ടതാരത്തെ നേരില്‍ കാണാന്‍ കൊതിച്ച അമ്മാളു അമ്മയുടെ സന്തോഷമാണ് ആ വിഡിയോയിലെന്നും പിഷാരടി കുറിക്കുന്നു.

കാറില്‍ എത്തിയ അമ്മയെ മമ്മൂട്ടി സ്വീകരിച്ച് നെഞ്ചോട് ചേര്‍ക്കുന്നത് വിഡിയോയില്‍ കാണാം. ഒപ്പം മമ്മൂട്ടിയുടെ പോസ്റ്ററുകള്‍ ഒരു കവറിലാണ് അമ്മാളു അമ്മ സൂക്ഷിച്ചത്. അതും അദ്ദേഹത്തെ കാണിക്കുന്നുണ്ട്.അമ്മാളു അമ്മയോട് ഒത്തിരി നേരം കുശലം പറഞ്ഞ മെഗാസ്റ്റാര്‍ സമ്മാനവും നല്‍കിയാണ് തിരിയെ അവരെ യാത്ര അയച്ചത്.

 

Related Articles

Back to top button