KeralaLatest

കുടുംബങ്ങള്‍ക്ക്​ 4 ലക്ഷം ധനസഹായം

“Manju”

കോട്ടയം: കോട്ടയം കൂട്ടിക്കല്‍ പ്ലാ​പ്പ​ള്ളി​യി​ല്‍ ഉരുള്‍​പൊട്ടലില്‍ കാണാതായ എല്ലാവരുടെയും മൃതദേഹം കണ്ടെടുത്തതായി രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചു. ഇന്ന്​ എട്ടും ഇന്നലെ മൂന്നും മൃതദേഹങ്ങളാണ്​ കണ്ടെടുത്തത്​. ഇതോടെ 11 പേരെയാണ്​ കണ്ടെത്തിയത്​. ഇതില്‍ എട്ട​ുപേരെ തിരിച്ചറിഞ്ഞു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് 4 ലക്ഷം സഹായം നല്‍കുമെന്ന്​ റവന്യൂ മന്ത്രി കെ.രാജന്‍ അറിയിച്ചു.ക്ലാരമ്മ ജോസഫ് (65), സിനി (35), സോന (10) എന്നിവരുടെ മൃതദേഹങ്ങളാണ്​ ശനിയാഴ്ച കണ്ടെത്തിയത്​. റോഷ്നി (48), സരസമ്മ മോഹനന്‍ (57), സോണിയ (46), അലന്‍ (14), മാര്‍ട്ടിന്‍ എന്നിവ​രുടെ മൃതശരീരം ഞായറാഴ്ച രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു. മറ്റുള്ളവരെ തിരിച്ചറിഞ്ഞിട്ടില്ല. പോസ്റ്റ് മോര്‍ട്ടം ചെയ്യാന്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ സൗകര്യമൊരുക്കി.

Related Articles

Back to top button