IndiaLatest

ദ്വാരക എക്സ്പ്രസ് വേ: ഗുഡ്ഗാവ് സെഗ്‌മെൻ്റ് പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും

“Manju”

ദ്വാരക എക്‌സ്‌പ്രസ് വേ ; ഗുരുഗ്രാം ഭാഗം പ്രധാനമന്ത്രി ഇന്ന് ഉദ്ഘാടനം ചെയ്യും
ന്യൂഡല്‍ഹി : ദ്വാരക എക്‌സ്പ്രസ് വേയുടെ ഗുഡ്ഗാവ് സെഗ്‌മെൻ്റ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഉദ്ഘാടനം ചെയ്യും . തുടർന്ന് പ്രധാനമന്ത്രി എക്സ്പ്രസ് വേയിലൂടെയുള്ള റോഡ് ഷോയിലും പങ്കെടുക്കും . NH-48-ല്‍ ഡല്‍ഹിക്കും ഗുരുഗ്രാമിനും ഇടയിലുള്ള ഗതാഗതം സുഗമമാക്കാനും തിരക്ക് കുറയ്‌ക്കാനും സഹായിക്കുന്നതാണ് ദ്വാരക എക്‌സ്പ്രസ് വേ. എട്ട് വരികളുള്ള ദ്വാരക എക്‌സ്‌പ്രസ് വേയുടെ 19 കിലോമീറ്റർ നീളമുള്ള ഹരിയാന ഭാഗം ഏകദേശം 4,100 കോടി രൂപ ചെലവിലാണ് നിർമ്മിച്ചത് .

ഇതോടെ ഡല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തിലേക്കും ഗുരുഗ്രാം ബൈപാസിലേക്കും നേരിട്ട് കണക്റ്റിവിറ്റി ലഭ്യമാകും . ദ്വാരക എക്‌സ്‌പ്രസ്‌വേ 29 കിലോമീറ്റർ നീളത്തിലാണ്, അതില്‍ 18.9 കിലോമീറ്റർ ഹരിയാനയിലും ബാക്കി 10.1 കിലോമീറ്റർ ഡല്‍ഹിയിലുമാണ്. ദ്വാരക എക്‌സ്‌പ്രസ് വേയുടെ നിർമാണത്തിന് 9,000 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരിക്കുന്നത്.

ഇതുകൂടാതെ, ഇന്ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്ന മറ്റ് പ്രധാന പദ്ധതികളില്‍ നംഗ്ലോയ്-നജഫ്ഗഡ് റോഡ് മുതല്‍ ഡല്‍ഹിയിലെ സെക്ടർ 24 ദ്വാരക വരെയുള്ള 9.6 കിലോമീറ്റർ നീളമുള്ള ആറുവരി അർബൻ എക്സ്റ്റൻഷൻ റോഡ്-II ഉള്‍പ്പെടുന്നു.

Related Articles

Back to top button