KeralaLatest

മരങ്ങള്‍ വെട്ടി കടത്തിയതിന് ജുഡീഷ്യൽ അന്വേഷണം വേണം

“Manju”

കൊച്ചി ; റെവന്യൂ, ഭൂമിയിൽ നിന്നും മരങ്ങള്‍ മുറിച്ചു കടത്തിയതിന് ജുഡീഷ്യൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് യുഡിഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്ത നിൽപ്പ് സമരം എറണാകുളം സെൻട്രൽ മണ്ഡലം യുഡിഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മറൈൻ ഡ്രൈവിലെ ഇലക്ട്രിസിറ്റി 66 kv- സബ്സ്റ്റേഷനു മുന്നിൽ നടത്തി.

യുഡിഫ് മണ്ഡലം ചെയർമാൻ ശ്രീ. പാറപ്പുറം രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. സമരം ഡിസിസി ജനറൽ സെക്രട്ടറി ശ്രീ. കെ വി. പി. കൃഷ്‌കുമാർ ഉത്ഘാടനം ചെയ്തു. യുഡിഫ് ബ്ലോക്ക്‌ മണ്ഡലം ഭാരവാഹികളായ ശ്രീ. . . പോൾ, രാജേഷ് വർമ്മ,ചാക്കോ ചീരൻ, ആന്റണി പുളിക്കൻ, റോസിസ്റ്റാൻലി, നിർമല ദേവി, പോൾ പാപ്പാളി, ആർ.എസ്. പി. നിയോജക മണ്ഡലം സെക്രട്ടറി രാധാകൃഷ്ണൻ, മുസ്ലിം ലീഗ് ദേശീയ സമതി അംഗം രഘുനാഥ് പനവേലി അഡ്വ: ഗ്ലാഡിസ്, റെക്‌സി സ്റ്റാൻലി എന്നിവർ നേത്വതം നൽകി.

Related Articles

Back to top button