IndiaKeralaLatestThiruvananthapuram

കൊവിഡ് സാഹചര്യത്തില്‍ ഇപ്രാവശ്യത്തെ അമര്‍നാഥ് തീര്‍ത്ഥാടനം റദ്ദാക്കി

“Manju”

സിന്ധുമോള്‍ ആര്‍

കൊവിഡ് സാഹചര്യത്തില്‍ ഇപ്രാവശ്യത്തെ അമര്‍നാഥ് തീര്‍ത്ഥാടനം റദ്ദാക്കിയതായി അമര്‍നാഥ് ക്ഷേത്ര ബോര്‍ഡ് അറിയിച്ചു. ജൂലൈ 21മുതല്‍ ഓഗസ്റ്റ് 3വരെയായിരുന്നു തീര്‍ത്ഥാടനം. രാജ്യത്തെ ഏറ്റവും പ്രസിദ്ധമായ ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമാണ് അമര്‍നാഥ്.

ശിവന്‍ തന്റെ അമരത്വത്തിന്റെ രഹസ്യം പാര്‍വ്വതിയ്ക്ക് വെളിപ്പെടുത്തിയ ഇടം എന്നു വിശ്വസിക്കപ്പെടുന്ന അമര്‍നാഥില്‍ പ്രത്യേക സമയത്ത് മാത്രമാണ് ശിവലിംഗം പ്രത്യക്ഷപ്പെടുന്നത്. ഈ തീര്‍ത്ഥാടനസമയത്താണ് അമര്‍നാഥില്‍ ശിവലിംഗം പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍ തീര്‍ത്ഥാടനം റദ്ദാക്കിയെങ്കിലും ക്ഷേത്രത്തിലെ ആരതി ചടങ്ങുകള്‍ തത്സമയം സംപ്രേക്ഷണം ചെയ്യുമെന്നും ക്ഷേത്രാചാരങ്ങളെല്ലാം പരമ്പരാഗതമായ രീതിയില്‍ തന്നെ നടക്കുമെന്നും അധികൃതര്‍ അറിയിച്ചു.

Related Articles

Back to top button