KeralaLatest

തലശ്ശേരി – മാഹി ബൈപ്പാസ് പാലത്തിന് മുകളില്‍ നിന്ന് വീണ് വിദ്യാര്‍ഥി മരിച്ചു

“Manju”

തലശ്ശേരി : തലശ്ശേരി – മാഹി ബൈപ്പാസിലെ പാലത്തിന് മുകളില്‍ നിന്ന് വീണ് വിദ്യാര്‍ഥി മരിച്ചു. തലശ്ശേരി തോട്ടുമ്മല്‍ സ്വദേശി മുഹമ്മദ് നിദാലാണ് മരിച്ചത്. തലശ്ശേരി സെന്റ് ജോസഫ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ് മുഹമ്മദ് നിദാല്‍. ഇരു പാലങ്ങള്‍ക്കിടയിലുള്ള വിടവ് ചാടിക്കടക്കാന്‍ ശ്രമിക്കുന്നതിനിടെ നിദാല്‍ താഴേക്ക് വീഴുകയായിരുന്നു.

ഉടന്‍ തന്നെ നിദാലിനെ ആശുപത്രിയിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ദേശീയപാത വികസനത്തിന്റെ ഭാഗമായ മലബാറിലെ ആദ്യ ആറുവരിപ്പാതയാണ് തലശ്ശേരി – മാഹി ബൈപ്പാസ്. മുഴപ്പിലങ്ങാട് മുതല്‍ മാഹി അഴിയൂര്‍ വരെയുള്ള 18.6 കിലോമീറ്ററാണ് ബൈപ്പാസ്. മുഴപ്പിലങ്ങാട്ടു നിന്ന് ധര്‍മടം, എരഞ്ഞോളി, തലശ്ശേരി, കോടിയേരി, മാഹി വഴിയാണ് റോഡ് അഴിയൂരില്‍ എത്തിച്ചേരുന്നത്.

Related Articles

Back to top button