KeralaLatestThiruvananthapuram

‘ഇവാനിയോസ് ഫെസ്റ്റ്’ ഇന്റര്‍ കോളേജ് ചെസ് ചാമ്പ്യന്‍ ഷിപ്പില്‍ ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് ബെസ്റ്റ് ടീം ഓവറോള്‍ കിരീടം നേടി.

“Manju”

 

തിരുവനന്തപുരം : 2024 മാര്‍ച്ച് 14 വ്യാഴാഴ്ച തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നടന്ന ഇന്റര്‍ കോളേജ് ചെസ് ചാമ്പ്യന്‍ ഷിപ്പില്‍ ശാന്തിഗിരി സിദ്ധമെഡിക്കല്‍ കോളേജ് ബെസ്റ്റ് ടീം ഓവറോള്‍ കിരീടം കരസ്ഥമാക്കി. സിദ്ധീശ്വരന്‍, കൗഷിക്, എം. അമൃത, വിശ്വപ്രിയ രമേഷ് എന്നിവരാണ് ശാന്തിഗിരി സിദ്ധ മെഡിക്കല്‍ കോളേജിനെ പ്രതിനിധീകരിച്ചത്. കോളേജ് ഓഫ് എൻജിനീയറിംഗ് ട്രിവാന്‍ഡ്രം, മാര്‍ ഇവാനിയോസ് കോളേജ്, യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളില്‍ നിന്നുള്ള കളിക്കാരാണ് പങ്കെടുത്തത്. ജേണലിസം ഡിപ്പാര്‍ട്ട്മെന്റ് ഹെഡ് പ്രൊഫ. ദീപയില്‍ നിന്ന് ടീം അംഗങ്ങള്‍ അവാര്‍ഡ് ഏറ്റുവാങ്ങി. ചെസ് നാഷണല്‍ ടൂര്‍ണമെന്റ് ആര്‍ബിട്രേറ്റര്‍ ഉണ്ണികൃഷ്ണന്‍ ചടങ്ങില്‍ സന്നിഹിതനായിരുന്നു.

Related Articles

Back to top button