KeralaLatest

വാട്സ്ആപ്പിൽ പുതിയ പ്രൈവസി ഫീച്ചർ.

“Manju”

ഇനി ഫോൺ നമ്പർ പങ്കുവെക്കേണ്ട...! വാട്സ്ആപ്പിൽ യൂസർനെയിം ഫീച്ചർ ഉടൻ എത്തും |  WhatsApp's new username feature | Madhyamam

പുതിയ പ്രൈവസി ഫീച്ചറുമായി വാട്സ്ആപ്പ്. ഇനി മുതൽ ആപ്പിൽ സ്ക്രീൻഷോട്ട് പകർത്താൻ കഴിയില്ല. പേടിക്കേണ്ട, മറ്റുള്ളവരുടെ പ്രൊഫൈലിൽ കയറിയുള്ള സ്ക്രീൻഷോട്ട് എടുക്കലിനാണ് നിയന്ത്രണം. ഉപയോക്താക്കളുടെ സ്വകാര്യത മുൻ നിർത്തിയാണ് ഈ ഫീച്ചർ വാട്സ്ആപ്പ് അവതരിപ്പിക്കുന്നത്. വാട്സ്ആപ്പിൽ നിങ്ങൾ അപ്ലോഡ് ചെയ്യുന്ന പ്രൊഫൈൽ ചിത്രങ്ങൾ ഇനി മറ്റൊരാൾക്ക് സ്ക്രീൻഷോട്ട് എടുക്കാൻ സാധിക്കില്ല.

ഈ ഫീച്ചർ നിലവിൽ ആൻഡ്രോയിഡിന്റെ ചില ബീറ്റാ വേർഷനുകളിൽ ലഭ്യമായിത്തുടങ്ങിയിട്ടുണ്ട്. എന്നാൽ ഐഫോണിൽ ഇതുവരെയും എത്തിയിട്ടില്ല. ഉടൻ തന്നെ ഐഫോണിലും ഫീച്ചർ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത്. പ്രൊഫൈലിൽ പോയി സ്ക്രീൻഷോട്ട് എടുക്കാൻ ശ്രമിച്ചാൽ, ‘കാന്റ് ടെയ്ക്ക് എ സ്ക്രീൻ ഷോട്ട് ഡ്യൂ ടു ആപ്പ് റെസ്ട്രിക്ഷൻഎന്നായിരിക്കും സന്ദേശം വരിക.

 

Related Articles

Check Also
Close
Back to top button