KeralaLatest

സംസ്ഥാനത്ത് രണ്ടിടത്ത്‍ പക്ഷിപ്പനി സ്ഥിരീകരിച്ചു:ജാഗ്രത നിർദ്ദേശം

“Manju”

തിരുവന്തപുരം: സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചുവെന്ന് മന്ത്രി കെ രാജു. ആലപ്പുഴ കുട്ടനാടന്‍ മേഖലയിലും കോട്ടയം നീണ്ടൂരുമാണ് രോഗം സ്ഥിരീകരിച്ചത്. ഈ പ്രദേശങ്ങളില്‍ കൂട്ടത്തോടെ താറാവുകള്‍ ചത്തൊടുങ്ങിയിരുന്നു. ഇവരുടെ എട്ട് സാമ്ബിളുകള്‍ ഭോപ്പാലിലെ ലാബിലേക്ക് അയച്ചിരുന്നു. ഇവിടെ നടത്തിയ പരിശോധനയില്‍ അഞ്ചു സാംപിളുകളിലാണ് രോഗം സ്ഥിരീകരിച്ചത്.
ഈ സാഹചര്യത്തില്‍ ആലപ്പുഴ, കോട്ടയം ജില്ലകളില്‍ കളക്ടര്‍മാര്‍ ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. രോഗം സ്ഥരികരിച്ച പ്രദേശത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള എല്ലാ പക്ഷികളെയും നശിപ്പിക്കും. കഴിഞ്ഞവര്‍ഷം കോഴിക്കോടും മലപ്പുറത്തും രോഗം സ്ഥിരീകരിച്ചപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശപ്രകാരമുള്ള നടപടികള്‍ സ്വീകരിച്ചിരുന്നു.
മുന്‍പ് സ്ഥിരീകരിച്ച എച്ച്‌1 എംഐ എന്ന വൈറസാണ് ഇപ്പോഴും വ്യാപിച്ചിരിക്കുന്നത്. പക്ഷികളെ കൊന്നൊടുക്കുമ്പോള്‍ കര്‍ഷകര്‍ക്കുണ്ടാകുന്ന നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കും. എത്രരൂപയാണ് സഹായം നല്‍കുകയെന്ന കാര്യവും മുഖ്യമന്ത്രിയുമായി ആലോചിച്ച്‌ തീരുമാനിക്കും. എന്നാല്‍ നഷ്ടപരിഹാരത്തുക തീരുനിക്കുന്നതിന് മുന്‍പുതന്നെ പക്ഷികളെ കൊന്നൊടുക്കാന്‍ ദ്രുതകര്‍മ സേനകള്‍ നടപടികള്‍ ആരംഭിക്കും.
പക്ഷിപ്പനിയുടെ പശ്ചാത്തലത്തില്‍ ആലപ്പുഴയിലും കോട്ടയത്തും കണ്‍ട്രോള്‍ റുമുകള്‍ ആരംഭിച്ചിട്ടുണ്ട്. 48,000 പക്ഷികളെയെങ്കിലും പ്രദേശത്ത് നശിപ്പിക്കേണ്ടിവരുമെന്ന് മൃഗസംരക്ഷണ വകുപ്പ് സ്ഥിരീകരിച്ചു. വ്യതിയാനമുണ്ടായാല്‍ മനുഷ്യരിലേക്ക് പടരാമെങ്കിലും ഇതുവരെ അങ്ങനെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ലെന്ന് വിദഗ്ധര്‍ പറയുന്നു.

Related Articles

Back to top button