IndiaLatest

ജങ്ക് ഫുഡ് കഴിച്ചതിന് രക്ഷിതാക്കള്‍ ശാസിച്ചു; 19 കാരി ജീവനൊടുക്കി

“Manju”

നാഗ്പൂര്‍: ജങ്ക് ഫുഡ് കഴിച്ചതിന് രക്ഷിതാക്കളുടെ ശാസനയില്‍ മനംനൊന്ത് 19 കാരി ജീവനൊടുക്കി. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം. ബിബിഎ വിദ്യാര്‍ത്ഥി ഭൂമിക ധന്വാനിയാണ് മരിച്ചത്. ചൊവ്വാഴ്ചയാണ് ഖംല സിന്ധി കോളനിയിലെ വീട്ടിലെ അടുക്കളയില്‍ ഭൂമികയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ഭൂമികയ്ക്ക് തൈറോയ്ഡ് പ്രശ്‌നങ്ങളും, ശരീരഭാരം സംബന്ധിച്ച പ്രശ്‌നങ്ങളും ഉണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. കുടുംബാംഗങ്ങള്‍ ഉറങ്ങിയതിന് ശേഷമാണ് ഭൂമിക ആത്മഹത്യ ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. റാണാ പ്രതാപ് നഗര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.

ഭൂമികയെ ശകാരിക്കുന്നത് അപൂര്‍വമാണ്. കഴിഞ്ഞ ദിവസം ജങ്ക് ഫുഡ് കഴിച്ചതിന് വഴക്ക് പറഞ്ഞിരുന്നതായും മാതാപിതാക്കള്‍. പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം കുടുംബത്തിന് വിട്ടുനല്‍കി. ജിഎംസിഎച്ചിലാണ് പോസ്റ്റ്മോര്‍ട്ടം നടത്തിയത്.

 

 

Related Articles

Back to top button