KeralaLatest

കാലിക്കറ്റ് എന്‍ഐടി രാത്രികാല നിയന്ത്രണത്തിനെതിരെ വിദ്യാര്‍ത്ഥി പ്രതിഷേധം; ക്ലാസുകള്‍ ഇനി ഓണ്‍ലൈനില്‍

“Manju”

കോഴിക്കോട്: കാലിക്കറ്റ് എന്‍ഐടിയിലെ രാത്രികാല നിയന്ത്രണത്തിനെതിരെ വിദ്യാര്‍ത്ഥി പ്രതിഷേധം ശക്തമായതോടെ ക്ലാസുകള്‍ ഓണ്‍ലൈനിലേക്ക് മാറ്റി അധികൃതര്‍. അടുത്തമാസം അഞ്ചുവരെ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്തും. അവസാനവര്‍ഷ വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ മുന്‍നിശ്ചയിച്ച പ്രകാരം നടക്കും.

രാത്രി പതിനൊന്നുമണിക്കുശേഷം ക്യാമ്പസില്‍ വിദ്യാര്‍ത്ഥികള്‍ക്ക് കര്‍ശനനിയന്ത്രണം ഏര്‍പ്പെടുത്തി കഴിഞ്ഞ ബുധനാഴ്ചയാണ് വിദ്യാര്‍ത്ഥി ക്ഷേമവിഭാഗം ഡീന്‍ ഉത്തരവിറക്കിയത്. അര്‍ധരാത്രിക്ക് മുന്‍പ് ഹോസ്റ്റലുകളില്‍ പ്രവേശിക്കണമെന്നും നിര്‍ദേശിച്ചു. ഇതിനെതിരെ ഇന്നലെ എന്‍ഐടി കവാടം ഉപരോധിച്ചാണ് വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചത്.

 

Related Articles

Back to top button