KeralaLatest

വടക്കേ വയനാട് അതിരൂക്ഷമായ വരള്‍ച്ചയിലേക്ക്; 30 വര്‍ഷത്തിനിടെ കബനിയിലെ ജലനിരപ്പ് താഴ്ന്നു

“Manju”

വയനാട്: അതിരൂക്ഷമായ വരള്‍ച്ചയിലേക്ക് കടക്കുകയാണ് വടക്കേ വയനാട്. പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി മേഖലകളില്‍ ജലസ്രോതസുകള്‍ വറ്റി വരണ്ടുതുടങ്ങി. കബനി നദിയിലടക്കം ജലനിരപ്പ് താഴ്ന്നതും വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്.

കബനിയിലേക്കെത്തേണ്ട കടമാന്‍തോടിന്റെ അവസ്ഥ പരിതാപകരമാണ്. മുള്ളന്‍കൊല്ലി, പുല്‍പ്പള്ളി മേഖലയ്ക്ക് വെള്ളം നല്‍കുന്ന മുദ്ദളിത്തോടും കബനിയെ തൊടുന്നില്ല. പത്ത് മുപ്പത് വര്‍ഷമായി കബനി നദി ഇത്രയും വറ്റി കണ്ടിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

കബനി നദിയില്‍ ഇപ്പോള്‍ കാല്‍മുട്ടിന് താഴെയാണ് വെള്ളം. കബനിക്കപ്പുറം കര്‍ണാടകയാണ്. അവിടേക്ക് മുറിച്ചുകടക്കാവുന്ന വിധത്തില്‍ കബനി നദി മെലിഞ്ഞിരിക്കുന്നുവെന്നതാണ് ഭീതിപ്പെടുത്തുന്ന സത്യം. പ്രദേശത്ത് ലഭിക്കുന്ന മഴ വളരെ കുറവാണ്. കാലാവസ്ഥാ വ്യതിയാനമാണ് കാരണമെന്ന് മറ്റൊരു പ്രദേശവാസി പറഞ്ഞു. വയനാട് വൃഷ്ടിപ്രദേശത്തുള്ള വെള്ളം ശേഖരിച്ച് ഭൂഗര്‍ഭജലവിതാനം ഉയര്‍ത്തി അതിലൂടെ കിണര്‍, കുഴല്‍ കിണര്‍ പോലുള്ള ജലസ്രോതസുകള്‍ ഉയര്‍ത്തുകയാണ് വേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Back to top button