IndiaLatest

ചിട്ടിയില്‍ വിഹിതനേട്ടം മറ്റുള്ളവർക്ക്….

“Manju”

ഒരു കൂട്ടം ആളുകളില്‍ നിന്ന് പണം സ്വീകരിച്ച്‌ കൂട്ടത്തില്‍ ഉള്‍പ്പെട്ടവരില്‍ ആവശ്യക്കാര്‍ക്ക് മുന്‍കൂറായി പണം നല്‍കി ഇതിലെ ലാഭം വിഹിതം മറ്റുള്ളര്‍ പങ്കിട്ടെടുക്കുന്നതാണ് ചിട്ടികളുടെ രീതി.ഇതിനാല്‍ ചിട്ടി നിക്ഷേപത്തിന് അനുയോജ്യമല്ലെന്നാണ് പൊതുവെ പറയുന്നത്. എന്നാല്‍ പണം അറിഞ്ഞ് ഉപയോ​ഗിക്കാന്‍ സാധിക്കുന്നൊരാള്‍ക്ക് ചിട്ടിയെ നിക്ഷേപമായി ഉപയോ​ഗിച്ച്‌ ലാഭമുണ്ടാക്കനാകും. ചിട്ടികളില്‍ സാധാരണ ചിട്ടി, മള്‍ട്ടിഡിവിഷന്‍ ചിട്ടി എന്നിങ്ങനെ രണ്ട് തരം ചിട്ടികളുണ്ട്. ഉയര്‍ന്ന ലാഭം നേടാന്‍ മള്‍ട്ടി ഡിവിഷന്‍ ചിട്ടികളാണ് ആവശ്യം.

മള്‍ട്ടി ഡിവിഷന്‍ ചിട്ടി

സാധാരണ ചിട്ടിയുടെ നാല് ഡിവിഷനുകള്‍ ചേരുന്ന മള്‍ട്ടി ഡിവിഷന്‍ ചിട്ടിയാണ് പൊതുവെ കെഎസ്‌എഫ്‌ഇ നടക്കുന്നത്. 60 മാസത്തിന് മുകളില്‍ കാലാവധിയുള്ള 100 മാസം, 120 മാസം കാലവധിയുള്ള മള്‍ട്ടിഡിവിഷന്‍ ചിട്ടികളാണ് കൂടുതല്‍ നടത്തപ്പെടുന്നത്. കുറഞ്ഞ കാലാവധിയുള്ള മള്‍ട്ടി ഡിവിഷന്‍ ചിട്ടികളില്‍ ലാഭ വിഹിതം കുറവാണെങ്കിലും വേഗത്തില്‍ വിളിച്ചെടുക്കാന്‍ സാധിക്കുമെന്നതും പെട്ടന്ന് കാലാവധിയെത്തുമെന്നും ഹ്രസ്വകാല മള്‍ട്ടി ഡിവിഷന്‍ ചിട്ടികളിലേക്ക് ആള്‍ക്കാരെ എത്തിക്കുന്നു.

1 നറുക്കും 3 ലേലവും

മള്‍ട്ടി ഡിവിഷന്‍ ചിട്ടിയുടെ വലിയ ​ഗുണം മാസത്തില്‍ ചിട്ടി ലഭിക്കാന്‍ 4 അവസരങ്ങള്‍ ലഭിക്കുമെന്നതാണ്. ഓരോ മാസവും ചിട്ടി വിളിച്ചെടുക്കാത്തവരെയും തവണ മുടക്കമില്ലാതെ അടച്ചവരെയും ഉള്‍പ്പെടുത്തി ഇതില്‍ നിന്നുള്ള ഒരാള്‍ക്ക് ചിട്ടി നറുക്ക് ലഭിക്കുന്നതാണ് നറുക്കിലെ രീതി. നറുക്ക് ലഭിക്കുന്നയാള്‍ക്ക് 5 ശതമാനം ഫോര്‍മാന്‍ കമ്മീഷന്‍ കിഴിച്ച്‌ മുഴുവന്‍ തുകയും ലഭിക്കും.

സാധാരണ ചിട്ടിയില്‍ ഈ തുക ലഭിക്കാന്‍ ചിട്ടി കാലാവധി വരെ കാത്തിരിക്കണം. ഓരോ മാസവും ഭാ​ഗ്യശാലിക്ക് നറുക്ക് ലഭിക്കും. നറുക്ക് ലഭിച്ച തുക കൈപറ്റാന്‍ ഭാവി ബാധ്യതയ്ക്ക് അനുസൃതമായി ജാമ്യം നല്‍കണം. അല്ലെങ്കില്‍ കെഎസ്‌എഫ്‌ഇയില്‍ തന്നെ സ്ഥിര നിക്ഷേപമിടാനുള്ള സൗകര്യമുണ്ട്. 4 ലക്ഷത്തിന്റെ ചിട്ടി, 4.50 ലക്ഷം നേടാം.

മള്‍ട്ടിഡിവിഷന്‍ ചിട്ടി പ്രത്യേകതകള്‍

നറുക്ക് കൂടാതെ മൂന്ന് ലേലം മള്‍ട്ടി ഡിവിഷന്‍ ചിട്ടിയില്‍ നടക്കും. ഒന്നാമത്തെ ലേലത്തില്‍ പങ്കെടുത്ത് വിളിച്ചു കിട്ടിയില്ലെങ്കില്‍ തൊട്ടടുത്ത രണ്ട് ലേലത്തില്‍ പങ്കെടുക്കാം. സാധാരണ ചിട്ടിയില്‍ ചേര്‍ന്നാല്‍ മാസത്തില്‍ ഇത് ലഭിക്കില്ല. ഒന്നില്‍ കൂടുതല്‍ ചിട്ടിയില്‍ ചേര്‍ന്നവര്‍ക്ക് എല്ലാ ചിട്ടികളും ഓരോ മാസം തന്നെ വിളിച്ചെടുക്കാനും സാധിക്കും.

മുകളില്‍ വിവരിച്ച ചിട്ടിയിലെ മാസ തവണ സംഖ്യ 10,000 രൂപയാണ്. ആദ്യമാസം 10,000 രൂപ തന്നെ അടയ്ക്കണം. 3 ലേലങ്ങളും പരമാവധി ലേല കിഴിവായ 30 ശതമാനത്തിലാണ് പോകുന്നെങ്കില്‍ 1,875 രൂപ കിഴില് ലഭിക്കും. രണ്ടാമത്തെ മാസം മുതല്‍ 8,125 രൂപയാണ് അടയ്ക്കേണ്ടി വരിക.

Related Articles

Back to top button