KeralaLatest

എട്ടു ജില്ലകളില്‍ ഇന്ന് ശക്തമായ വേനല്‍മഴ

“Manju”

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം പന്ത്രണ്ട് വരെ ശക്തമായ വേനല്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥ ഗവേഷണ കേന്ദ്രം അറിയിച്ചു. തൃശൂര്‍ മുതല്‍ തിരുവനന്തപുരം വരെ എല്ലാ ജില്ലകളിലും ഇന്ന് മഴയുണ്ടാകുമെന്നാണ് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ നിഗമനം.

അഞ്ചു മുതല്‍ 20 മില്ലി മീറ്റര്‍ വരെ മഴയുണ്ടാകുമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വടക്കന്‍ കേരളത്തില്‍ മഴ ശക്തമാകില്ല. ചിലയിടങ്ങളില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിന് സാദ്ധ്യതയുണ്ട്. മദ്ധ്യ കേരളത്തിലും തെക്കന്‍ കേരളത്തിലും ഇന്നലെ വ്യാപകമായി മഴ പെയ്‌തിരുന്നു. മാര്‍ച്ച്‌ ഒന്നു മുതല്‍ ഇന്നലെ വരെ കേരളത്തില്‍ ലഭിച്ചത് 20 ശതമാനം അധിക മഴയാണ്.

Related Articles

Back to top button