IndiaLatest

ഒരു വര്‍ഷത്തിനിടെ നിര്‍ജീവമാക്കിയത് 3251 ബാങ്ക് അക്കൗണ്ടുകള്‍; റദ്ദാക്കിയത് 3,339 സിംകാര്‍ഡുകള്‍; സൈബര്‍ തട്ടിപ്പ് വ്യാപകം

“Manju”

ന്യൂഡല്‍ഹി: നിരീക്ഷണം ശക്തമാക്കിയിട്ടും സംസ്ഥാനത്ത് സൈബര്‍ തട്ടിപ്പ് വ്യാപകമാകുന്നു. വിവിധ കേസുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിര്‍ജീവമാക്കിയത് 3251 ബാങ്ക് അക്കൗണ്ടുകള്‍. 3,339 സിംകാര്‍ഡുകളും റദ്ദാക്കി. തട്ടിപ്പിന് ഇരകളില്‍ ഭൂരിഭാഗവും ഉന്നത വിദ്യാഭ്യാസമുള്ളവരാണ്.

കോവിഡിന് പിന്നാലെയാണ് സംസ്ഥാനത്ത് ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ എണ്ണത്തിലെ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. തട്ടിപ്പ് കേസുകളില്‍ മരവിപ്പിച്ച ബാങ്ക് അക്കൗണ്ടുകളില്‍ ഏറെയും പലരില്‍ നിന്നും വാടകക്കെടുത്തവയാണ്. ഓണ്‍ലൈന്‍ തട്ടിപ്പുകളെ കുറിച്ച് സൈബര്‍ പൊലീസ് ബോധവല്‍ക്കരണം നടത്തുന്നതിടെയാണ് തട്ടിപ്പുകളുടെ എണ്ണത്തിലെ ഈ വര്‍ധന.

സൈബര്‍ പോലീസ് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പൊതുജനങ്ങള്‍ അവഗണിക്കുന്നതാണ് പ്രധാന കാരണം. ബാങ്ക് അക്കൗണ്ടുകള്‍ വാടകയ്ക്ക് നല്‍കുന്ന സംഘങ്ങളെ കുറിച്ചു ഉള്‍പ്പെടെ പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. സംശയാത്മക ഇടപാടുകള്‍ നടത്തുന്ന അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് പരിശോധന.

 

Related Articles

Back to top button