KeralaLatest

കൊട്ടാരക്കരയില്‍ ഏരിയ കമ്മിറ്റി മീറ്റിംഗ് നടന്നു

“Manju”

കൊട്ടാരക്കര; ശാന്തിഗിരി ആശ്രമം കൊട്ടാരക്കര ബ്രാഞ്ചിൽ ഞായറാഴ്ച (31-03-2024 ) ശാന്തിഗിരി വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ഏരിയ കമ്മിറ്റി മീറ്റിംഗ് നടന്നു. വിശ്വസാംസ്കാരിക നവോത്ഥാനകേന്ദ്രം ഹെഡ് സ്വാമി ജനതീർത്ഥൻ ജ്ഞാന തപസ്വി അദ്ധ്യക്ഷത വഹിച്ചു. സാംസ്കാരിക പ്രവർത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തണമെന്ന് സ്വാമി പറഞ്ഞു. ജന്മഗൃഹ തീര്‍ത്ഥയാത്രയിലും നവഒലി ജ്യോതിര്‍ദിനത്തോടനുബന്ധിച്ച് നടത്തുന്ന കര്‍മ്മ രംഗങ്ങളിലും ഏവരുടെയും പങ്കാളിത്തമുണ്ടാകണമെന്ന് സ്വാമി
അഭിപ്രായപ്പെട്ടു

ഏരിയ ഇൻചാർജ്ജ് സ്വാമി മംഗളാനന്ദൻ ജ്ഞാനതപസ്വി സ്വാഗതവും വി.എസ്.എന്‍.കെ. മാനേജര്‍ (അഡ്മിനിസ്ട്രേഷന്‍) ബി. ഷാജി കൃതജ്ഞതയും പറഞ്ഞു.

Related Articles

Back to top button