IndiaLatest

ബുള്ളറ്റ് ട്രെയിൻ പദ്ധതി വേഗത്തില്‍ പൂര്‍ത്തിയാക്കും

“Manju”

ന്യൂഡല്‍ഹി: ജപ്പാൻ സന്ദര്‍ശനത്തിനിടയില്‍ ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്ത് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. രണ്ട് ദിവസങ്ങള്‍ മുമ്പാണ് യാത്ര ചെയ്തതിന്റെ ദൃശ്യങ്ങള്‍ മന്ത്രി എക്സില്‍ പങ്കുവച്ചത്. ഇന്ത്യയിലെ ബുള്ളറ്റ് ട്രെയിനിന്റെ പദ്ധതി വേഗത്തില്‍ നടപ്പിലാക്കുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

‘ജപ്പാനിലെ ഷിൻകാൻസെൻ ബുള്ളറ്റ് ട്രെയിനില്‍ യാത്ര ചെയ്തതില്‍ വളരെയധികം സന്തോഷം. അതുല്യമായ യാത്രാനുഭവമായിരുന്നു. ഇന്ത്യയില്‍ ഇതേ അനുഭവം കാണാൻ അധികം കാത്തിരിക്കാനാകില്ല. അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പദ്ധതി വേഗത്തില്‍ നടക്കുന്നു.’-വി മുരളീധരൻ കുറിച്ചു.

അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിനിന്റെ പദ്ധതികള്‍ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്. 508 കിലോമീറ്റര്‍ ദൂരത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്. ഇതില്‍ 153 കിലോമീറ്റര്‍ മഹാരാഷ്‌ട്രയിലാണ്. നാഷണല്‍ ഹൈസ്പീഡ് റെയില്‍ കോര്‍പ്പറേഷനാണ് ഇതിന്റെ ചുമതല. കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള സംയുക്ത സഹകരണമാണ് പദ്ധതി. ജാപ്പനീസ് ഷിൻകാൻസെൻ ഡിപ്പോകളുടെ ശൈലിയിലാണ് ഇത് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.

താനെ ഡിപ്പോ 57 ഹെക്ടര്‍ വിസ്തൃതിയില്‍ അടിസ്ഥാന സൗകര്യങ്ങളോടെ വികസിപ്പിച്ചെടുത്തതാണ്. പ്രാരംഭ ഘട്ടത്തില്‍ ഡിപ്പോയില്‍ നാല് ഇൻസ്‌പെക്ഷൻ ലൈനുകളും 10 സ്റ്റെബ്ലിംഗ് ലൈനുകളുമാണ് സജ്ജീകരിക്കുന്നത്

Related Articles

Back to top button