IndiaLatest

രണ്ടുവയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണു; മണിക്കൂറുകള്‍ പിന്നിട്ട് രക്ഷാപ്രവര്‍ത്തനം

“Manju”

ബെംഗളുരു: കര്‍ണാടക വിജയപുരയില്‍ കുഴല്‍ക്കിണറില്‍ വീണ രണ്ടുവയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം.

12 മണിക്കൂറിലേറെ പിന്നിട്ട രക്ഷാപ്രവര്‍ത്തനത്തില്‍ അഗ്നിരക്ഷാസേനാംഗങ്ങളും പോലീസും സജീവമായിട്ടുണ്ട്. ഇണ്ടി ഗ്രാമത്തിലാണ് രണ്ടുവയസ്സുകാരന്‍ കുഴല്‍ക്കിണറില്‍ വീണത്. വീടിനടുത്ത് കളിച്ചുകൊണ്ടിരിക്കെ സമീപത്തായി പുതുതായി കുഴിച്ച കുഴല്‍ക്കിണറിലേക്ക് കുട്ടി അബദ്ധത്തില്‍ വീഴുകയായിരുന്നു. ഈ കുഴല്‍ക്കിണറില്‍ വെള്ളം കാണാത്തതിനാല്‍ അത് ഉപേക്ഷിക്കുകയായിരുന്നു. തുറന്ന് കിടക്കുന്ന കുഴല്‍ക്കിണറിലാണ് അപകടമുണ്ടായത്.

ബുധനാഴ്ച വൈകിട്ട് ആറരയോടെ കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിരുന്നു. ഏകദേശം 20 അടിയോളം ആഴത്തിലാണ് കുട്ടി കുടുങ്ങി കിടക്കുന്നത്. ഓക്‌സിജന്‍ പൈപ്പും ക്യാമറയും കുഴല്‍ക്കിണറിലേക്ക് ഇറക്കിയിട്ടുണ്ട്. സമാന്തരമായി മറ്റൊരു കുഴിയെടുത്ത് കുട്ടിയെ രക്ഷിക്കാനുള്ള ശ്രമത്തിലാണ്.

Related Articles

Back to top button