KeralaLatest

 മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു

“Manju”

തിരുവനന്തപുരം :പട്ടികജാതി- പട്ടികവർഗ ക്ഷേമ പ്രവർത്തനങ്ങൾ സംബന്ധിച്ച മികച്ച റിപ്പോർട്ടിനുള്ള ഡോക്ടർ ബി ആർ അംബേദ്കർ മാധ്യമ അവാർഡിന് അപേക്ഷ ക്ഷണിച്ചു.പട്ടികജാതി വികസന വകുപ്പാണ് അവാർഡ് നൽകുന്നത്. അച്ചടി ദൃശ്യ ശ്രവ്യ മാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടുകൾക്കാണ് അവാർഡ്.2019 ഓഗസ്റ്റ് 16 മുതൽ 2020 ഓഗസ്റ്റ് 15 വരെയുള്ള കാലയളവിലെ റിപ്പോർട്ടുകളും പ്രോഗ്രാമുകളുമാണ് അവാർഡിന് പരിഗണിക്കുക. അച്ചടിമാധ്യമങ്ങളിലെ വാർത്താ /ഫീച്ചർ/ പരമ്പര എന്നിവയുടെ 5 പകർപ്പുകൾ ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം സഹിതം ലഭ്യമാക്കണം. ദൃശ്യമാധ്യമങ്ങളിൽ നിന്നുള്ള എൻട്രികൾ ന്യുസ് സ്റ്റോറിയോ കുറഞ്ഞത് 5 മിനിറ്റ് ദൈർഘ്യമുള്ള വാർത്താധിഷ്ഠിത പരിപാടിയോ ഡോക്യുമെൻററിയോ ആയിരിക്കണം.

ഡി വി ഡി ഫോർമാറ്റിലുള്ള എൻട്രികൾക്ക് (5 കോപ്പികൾ) ന്യൂസ് എഡിറ്ററുടെ സാക്ഷ്യപത്രം, എൻട്രിയെക്കുറിച്ചുള്ള ലഘു വിവരണം, അപേക്ഷകരുടെ ഫോൺ നമ്പർ, ഫോട്ടോ (1 കോപ്പി) എന്നിവ സഹിതം ലഭ്യമാക്കണം.

ശ്രവ്യ മാധ്യമങ്ങൾ സംപ്രേക്ഷണം ചെയ്ത പട്ടികജാതി / പട്ടികവർഗ്ഗ വിഭാഗത്തെ സംബന്ധിക്കുന്ന എല്ലാവിധ പ്രോഗ്രാമുകളും അവാർഡിന് പരിഗണിക്കും. എൻട്രികൾ സി ഡിയിലാക്കി ലഘുവിവരണം, പ്രക്ഷേപണം ചെയ്ത നിലയത്തിലെ പ്രോഗ്രാം ഡയറക്ടറുടെ സാക്ഷ്യപത്രം എന്നിവ സഹിതം ലഭ്യമാക്കണം. എൻട്രികൾ സ്വീകരിക്കുന്ന അവസാന തീയതി നവംബർ 25. എൻട്രികൾ അയയ്ക്കേണ്ട വിലാസം – ചീഫ് പബ്ലിസിറ്റി ഓഫീസർ, പട്ടികജാതി വികസന വകുപ്പ്, അയ്യങ്കാളി ഭവൻ, കനക നഗർ, വെള്ളയമ്പലം, തിരുവനന്തപുരം-3. വിജ്ഞാപനം വകുപ്പിൻ്റെ വെബ്സൈറ്റായ www.scdd.kerala.gov.in ലഭ്യമാണ്.
ഫോൺ – 0471-2315375, 9446771177.

Related Articles

Back to top button