HealthInternationalLatest

പ്രായമാകല്‍ പ്രക്രിയ പിന്നോട്ടാക്കാന്‍ മാര്‍​​ഗം കണ്ടെത്തി ശാസ്ത്രജ്ഞര്‍

“Manju”

അമരത്വം എന്ന സങ്കല്‍പ്പം മനുഷ്യരെ ഭ്രമിപ്പിക്കുന്ന ഒന്നായിരുന്നു. ഇപ്പോള്‍ ശാസ്ത്രജ്ഞരുടെ നിര്‍ണായക കണ്ടെത്തലാണ് ശ്രദ്ധേയമാകുന്നത്. മനുഷ്യ ചര്‍മ്മത്തിലെ പ്രായമാകല്‍ പ്രക്രിയ പിന്നോട്ടാക്കുന്ന മാര്‍ഗമാണ് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയിരിയ്ക്കുന്നത്. 25 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഡോളി ഇനത്തില്‍പ്പെട്ട ആടിനെ ക്ലോണ്‍ ചെയ്യാന്‍ ഉപയോഗിച്ച സാങ്കേതികവിദ്യയിലാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്.
കണ്ടെത്തലുകള്‍ ഇപ്പോഴും പ്രാരംഭ ഘട്ടത്തിലാണ്. 53 വയസ്സുള്ള ഒരു സ്ത്രീയുടെ ചര്‍മ്മകോശങ്ങളെ 30 വയസ്സ് കുറച്ചെന്നാണ് കേംബ്രിഡ്ജ് ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നത്. മുന്‍ പഠനങ്ങളേക്കാള്‍ ഏറ്റവും ദൈര്‍ഘ്യം കൂടിയ കാലയളവ് പിന്നിലേക്കെത്തിക്കാന്‍ കഴിഞ്ഞെന്നതും നേട്ടമാണ്. ശരീരത്തിലെ മറ്റ് കോശങ്ങളെയും ഇങ്ങനെ മാറ്റാന്‍ കഴിയുമെന്നാണ് ശാസ്ത്രസംഘം അവകാശപ്പെടുന്നത്.
‘പുനര്‍നിര്‍മ്മാണം നടത്താതെ തന്നെ പുനരുജ്ജീവിക്കുന്ന കോശങ്ങളെ നമുക്ക് തിരിച്ചറിയാന്‍ കഴിഞ്ഞേക്കും. കൂടാതെ വാര്‍ദ്ധക്യം മൂലമുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കുറയ്ക്കുകയും ചെയ്യും,’ – എപ്പിജെനറ്റിക്‌സ് ഗവേഷണ പരിപാടിക്ക് നേതൃത്വം നല്‍കിയ പ്രൊഫസര്‍ വുള്‍ഫ് റെയ്ക് പറഞ്ഞു. പ്രമേഹം, ഹൃദ്രോഗം, നാഡീസംബന്ധമായ അസുഖങ്ങള്‍ തുടങ്ങിയ വാര്‍ദ്ധക്യസഹജമായ രോഗങ്ങള്‍ക്കുള്ള ചികിത്സകള്‍ വികസിപ്പിക്കുകയാണ് ഇവരുടെ പ്രധാന ലക്ഷ്യം.

Related Articles

Back to top button