KeralaLatest

പ്രവേശനോൽസവ ലഹരിയിൽ കളള് ഷാപ്പുകളിൽ വിൽപനയുടെ പൂരം

“Manju”

പി. വി. എസ്

 

മലപ്പുറം: തുറന്ന് ഒരു മണിക്കൂറിനുള്ളിൽ കള്ള് തീർന്നു. വരിയായി മാസ്ക് ധരിച്ചെത്തിയവരിൽ ഭൂരിഭാഗത്തിനും കള്ള് നുണയാനുള്ള ഭാഗ്യം കിട്ടിയില്ല. കുപ്പിയുമായെത്തിയ കുടിയൻമാർ ലോക്ഡൗൺ കാരണം അടഞ്ഞുകിടന്നിരുന്ന ഷാപ്പുകൾ തുറന്നതിനെ വരവേറ്റത് ആഘോഷത്തോടെയായിരുന്നു. പൊന്നാനി റേഞ്ചിലെ ഷാപ്പുകളിൽ ലേലം നടക്കാത്തതിനാൽ രാവിലെ 7 മണിക്ക് തന്നെ പാലക്കാട് ജില്ലാ അതിർത്തിയെയാണ് പൊന്നാനി റേഞ്ചിലുള്ളവർ ആശ്രയിച്ചത് 50 – 60 ലിറ്റർ കള്ള് മാത്രമാണ് ഓരോ ഷാപ്പിലും എത്തിച്ചിരുന്നത് കുറഞ്ഞ സമയത്തിനുള്ളിൽ കുടിയൻമാർ അത് കുപ്പിയിലാക്കി മടങ്ങി.

Related Articles

Back to top button