InternationalKeralaLatest

ബഹ്‌റൈനില്‍ ആടുജീവിതം പ്രദര്‍ശനം തുടങ്ങി; ഖത്തറിലെ വിലക്ക് നീങ്ങി

“Manju”

ബഹ്‌റെയ്ന്‍: ബ്ലെസി സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനായ ആടുജീവിതം ബഹ്‌റൈനില്‍ പ്രദര്‍ശനം തുടങ്ങി. നേരത്തെ വിലക്കുണ്ടായിരുന്ന ഖത്തറിലും ചിത്രത്തിന്റെ പ്രദര്‍ശനം ആരംഭിച്ചുകഴിഞ്ഞു. സെന്‍സറിങ് നടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെയാണ് ഖത്തറിലെ പ്രേക്ഷകരും പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രം ഖത്തറിലും പ്രദര്‍ശനത്തിന് എത്തിയത്. ചിത്രത്തിന് ഖത്തറില്‍ വിലക്കുണ്ടായേക്കുമെന്ന് നേരത്തെ ആശങ്കയുണ്ടായിരുന്നെങ്കിലും പിന്നീട് പ്രദര്‍ശനാനുമതി ലഭിക്കുകയായിരുന്നു. നേരത്തെ ജിസിസി രാജ്യങ്ങളില്‍ യുഎയില്‍ മാത്രമാണ് ആടുജീവിതത്തിന്റെ പ്രദര്‍ശനത്തിന് അനുമതി ലഭിച്ചിരുന്നത്.

മരുഭൂമിയില്‍ നിന്ന് രക്ഷപെട്ട് തിരികെയെത്തിയ നജീബ് ബഹ്റൈനിലാണ് അടുത്ത ജോലി ചെയ്തത്. ആടുമേയ്ക്കലില്‍ നിന്ന് പാട്ട പെറുക്കല്‍ തൊഴിലിലേക്കെത്തിയ നജീബിനെ സംബന്ധിച്ചിടത്തോളം സ്വര്‍ഗം കിട്ടിയ പ്രതീതിയായിരുന്നു ബഹ്റൈനിലെ ജീവിതം. നജീബ് മാത്രമല്ല, ആടുജീവിതത്തെ ലോകത്തെ അറിയിച്ച ബെന്യാമിനും ബഹ്റൈനിലെ മുന്‍ പ്രവാസിയായിരുന്നു.

 

Related Articles

Back to top button