IndiaLatest

മതിലിടിഞ്ഞ് വീണ് അപകടം: ഒരാളുടെ നില ഗുരുതരം

“Manju”

കൊച്ചി: കലൂരില്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് കോണ്‍ക്രീറ്റ് സ്ലാബ് ഇളകിവീണ് മൂന്നു പേര്‍ക്ക് പരിക്ക്. സ്ലാബിനു കീഴെ കുടുങ്ങിക്കിടന്ന തൊഴിലാളികളെ പോലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തിലാണ് പുറത്തെടുത്തത്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഒരാളുടെ നില ഗുരുതരമാണ് ഇയാള്‍ അബോധാവസ്ഥയിലാണ്. മറ്റു രണ്ടുപേരുടെ കൈകാലുകള്‍ക്കാണ് പരിക്ക്.
ആന്ധ്രാപ്രദേശ് സ്വദേശികളാണ് അപകടത്തില്‍പെട്ടതെന്നാണ് പ്രാഥമിക വിവരം. കൂറ്റന്‍ കോണ്‍ക്രീറ്റ് സ്ലാബ് മുറിച്ചുമാറ്റിയാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ഒരു മണിയോടെയാണ് അപകടമുണ്ടായത്. 2.45 ഓടെയാണ് മൂന്നു പേരെയും പുറത്തെടുത്തത്.

Related Articles

Back to top button