KeralaLatest

ആര്‍ട്സ് & കള്‍ച്ചര്‍ ഹെഡ് ആയി ജനനി കൃപ ജ്ഞാനതപസ്വിനി  ചുമതലയേറ്റു

“Manju”

പോത്തന്‍കോട് : ശാന്തിഗിരി ആശ്രമത്തിന്റെ സാംസ്കാരിക വിഭാഗങ്ങളെ കോര്‍ഡിനേറ്റ് ചെയ്യുന്ന ആര്‍ട്സ് & കള്‍ച്ചര്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഹെഡ് ആയി ജനനി കൃപ ജ്‍ഞാനതപസ്വിനി ചുമതലയേറ്റു. ഇന്ന് (7-4-2024 ഞായറാഴ്ച) രാവിലെ 11.30 ന് ആണ് ജനനി ചുമതലയേറ്റത്. തുടര്‍ന്ന് ആശ്രമം സ്പിരിച്ച്വല്‍ സോണ്‍ കോണ്‍ഫറന്‍സ് ഹാളില്‍ ആശ്രമം ജനറല്‍ സെക്രട്ടറിയുടെ ഓഫീസ് ഡയറക്ടര്‍ (അഡ്മിനിസ്ട്രേഷന്‍) ജനനി ദിവ്യ ജ്ഞാനതപസ്വിനിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ ആര്‍ട്സ് & കള്‍ച്ചര്‍ ഡിവിഷനുകളുടെ ചുമതലക്കാര്‍ പങ്കെടുത്തു. ശാന്തിഗിരി ആശ്രമം സ്ഥാപക ഗുരു നവജ്യോതി ശ്രീകരുണാകരഗുരുവിന്റെ ആശയങ്ങളുടെ പ്രചാരണവും സംരക്ഷണവുമാണ് ശാന്തിഗിരി സാംസ്കാരിക സംഘടനകളിലൂടെ ലക്ഷ്യമിടുന്നത്.

ആര്‍ട്സ് & കള്‍ച്ചര്‍ ഡിവിഷനുകളുടെ ഗവേണിംഗ് കമ്മിറ്റി അംഗങ്ങളെ അഭന സംബോധന ചെയ്ത് ഡയറക്ടര്‍ ജനനി ദിവ്യ ജ്ഞാനതപസ്വിനി സംസാരിക്കുന്നു.

Related Articles

Back to top button