IndiaLatestThiruvananthapuram

നിരീക്ഷണത്തെക്കാൾ കൂടുതൽ പരീക്ഷണം. കേരള ആരോഗ്യ വകുപ്പിന്റെ കനിവും കാത്ത് ഭാരതാംബായുടെ കാവൽ ഭടൻമാർ

“Manju”

ഷൈജു വർക്കല

തിരുവനന്തപുരം :- കോറോണോ കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നവർ നമ്മുടെ രാജ്യത്തിന്റെ പല ഭാഗങ്ങളിലും സേവനം അനുഷ്ടിക്കുന്ന സൈനികർ ആണ് . ഈ കൊറോണ കാലഘട്ടത്തിൽ തന്റെ കുടുംബവും വീടും നാടും ഉപേക്ഷിച്ച് വ്യത്യസ്ത കാലാവസ്ഥകളിൽ അന്യ സംസ്ഥാനങ്ങളിലും രാജ്യത്തിന്റെ അതിർത്തികളിലും ജോലി ചെയ്യേണ്ടി വരുന്ന സൈനികർ  മാസങ്ങൾ കഴിഞ്ഞാണ് സ്വന്തം നാട്ടിൽ എത്തുന്നത്. സൈനികർ സ്വന്തം ജീവനേക്കാളും കുടുംബത്തെയും നമ്മുടെ മാതൃരാജ്യത്തെ സ്നേഹിക്കുകയും ബഹുമാനിക്കുകയും ചെയുന്നു എന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇത്. കാരാണം ഒരു സൈനികന്റെ ആയുസിന്റെ നല്ല ഒരു ഭാഗം അവൻ ചിലവഴിക്കുന്നത് രാജ്യത്തിനു വേണ്ടി ആണ്.

ഇപ്പോൾ നമ്മുടെ സൈനികർ അനുഭവിക്കുന ഏറ്റവും വലിയ ഒരു വെല്ലുവിളിയാണ് കേരള ആരോഗ്യ വകുപ്പിന്റെ കിഴിലുള്ളവർ പറയുന്ന 28 ദിവസത്തോളം നീണ്ടുനിൽക്കുന്ന ക്വാറെന്റൈൻ. വളരെ പരിമിതമായ അവധി ദിവസങ്ങൾ ആണ് ഓരോ സൈനികനും ലഭിക്കുന്നത്. 15 അല്ലെങ്കിൽ 30  ദിവസത്തിന്റെ അവധിയുമായി വരുന്ന സൈനികർ കുറച്ച് ദിവസം സന്തോഷമായി കുടുംബത്തിന്റെ കൂടെ ചിലവഴിക്കാൻ വേണ്ടിയാണ് പല പ്രതിസന്ധികളെയും തരണം ചെയ്ത് ജമ്മു, ലഡാക് തുടങ്ങിയ പ്രശ്ന മേഖല പ്രദേശങ്ങളിൽ നിന്നും നാട്ടിൽ എത്തുന്നത്. പക്ഷെ ആരോഗ്യ വകുപ്പിന്റെ  28 ദിവസം നീണ്ടു നിൽക്കുന്ന ക്വാറെന്റൈൻ വളരെ പ്രതികുലമായിട്ടാണ് ഓരോ സൈനികനെയും ബാധിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും യാതൊരു സുരക്ഷയും ഇല്ലാതെ കേരളത്തിലേക്ക് വരുന്ന അതിഥി തൊഴിലാളികൾക്ക് കൊടുക്കുന്ന പരിഗണന പോലും എല്ലാ സുരക്ഷകളോടും കൂടി നാട്ടിലേക്ക് വരുന്ന ഒരു സൈനികന് കിട്ടുന്നില്ല എന്നതാണ് സത്യം. ക്വാറെന്റൈൻ തിരുന്നതിന് മുമ്പേ ലീവ് കഴിഞ്ഞ് നിറ കണ്ണുകളോടെയാണ് ഓരോ സൈനികനും അടച്ചിട്ട ഒറ്റ മുറിയിൽ നിന്നും ഇറങ്ങുന്നത്. ഒരു രാഷ്ട്രിയ പാർട്ടികളോ ആരോഗ്യ വകുപ്പോ ഇതൊന്നും അറിയുവാൻ ശ്രമിച്ചിട്ടില്ല ..

ഒരു സൈനികൻ എന്നതിൽ ഉപരിയായി ഒരു മകന്റെ വാത്സല്യവും സ്നേഹവും കാത്ത് നിൽക്കുന്ന അച്ഛനും അമ്മയും, ഒരു ഭർത്താവിന്റെ കരുതലിനും സംരക്ഷണത്തിനും വേണ്ടി നിലകൊള്ളുന്ന ഭാര്യയും, ഒരു അച്ഛന്റെ ലാളനക്ക് വേണ്ടി കൊതിക്കുന്ന മക്കളും ഉണ്ട് എന്ന വലിയ ഒരു സത്യം ആരും മനസ്സിലാക്കുന്നില്ല. ഈ കടമകളും ഉത്തരവാദിത്തവും നിറവേറ്റാൻ കഴിയാതെ മടങ്ങുമ്പോഴും അവൻ തല ഉയർത്തി നെഞ്ചും വിരിച്ച് പറയും “ഞാൻ ഒരു സൈനികൻ ആണെന്ന്. എന്റെ രാജ്യത്തിന് വേണ്ടി ശത്രുക്കളോട് പോരാടുന്ന ധീരയോദ്ധാവാണ് എന്ന് ”

സർക്കാരിന്റെ ഈ 28 ദിവസത്തെ നിർബന്ധിത ക്വാറെന്റൈൻ ഒഴിവാക്കി സുരക്ഷിതമായ സ്ഥലങ്ങളിൽ നിന്നും എല്ലാ കോവിഡ് പ്രതിരോധങ്ങളും പാലിച്ച് നാട്ടിലേക്ക് ലീവിൽ വരുന്ന സൈനികർക്ക് 14 ദിവസത്തെ ക്വാറെന്റൈനും അതിന് മുമ്പ് തന്നെ സ്രവ പരിശോധനക്കും മുൻഗണനാടിസ്ഥാനത്തിൽ പരിഗണിക്കണം എന്നതിനും വേണ്ടി ഒരു കൂട്ടം സൈനികരുടെ കൂട്ടായ്മ മുഖ്യമന്ത്രിക്കും അതെ പോലെ ആരോഗ്യ മന്ത്രിക്കും നിവേദനം കൊടുത്തിരുന്നു. അതിന് അനുകുലമായ മറുപടിക്ക് വേണ്ടി കാത്തിരിക്കുക ആണ് ഈ കാവൽ ഭടൻമാർ.

കേരള സർക്കാരും, ആരോഗ്യ വകുപ്പും ഇതിന് തക്കതായ പരിഹാരം കാണുമെന്ന വിശ്വാസത്തിലാണ് കൂട്ടായ്മയിലെപോലെ തന്നെ കേരളത്തിലുള്ള മുഴുവൻ സൈനികരും ഉള്ളത്.

 

Related Articles

Back to top button