KeralaLatest

ശാന്തിഗിരി ആത്മവിദ്യാലയം ; ഇന്ന് ഗൂഗിള്‍ മീറ്റ് രാത്രി 8.30 ന്

“Manju”

 

പോത്തന്‍കോട് : നവഒലി ജ്യോതിര്‍ദിനത്തോടനുബന്ധിച്ച് ശാന്തിഗിരി ആത്മവിദ്യാലയം സംഘടിപ്പിച്ചുവരുന്ന ഓണ്‍ലൈന്‍ ആത്മീയ പ്രഭാഷണ പരമ്പര ഇന്ന് രാത്രി 8.30ന് ആയിരിക്കും ആരംഭിക്കുക. പൗര്‍ണ്ണമിയോടനുബന്ധിച്ചുള്ള പ്രാര്‍ത്ഥനയും ദീപപ്രദക്ഷിണവും മറ്റ് ചടങ്ങുകളും നടക്കുന്നതിനാലാണ് ഗൂഗിള്‍ മീറ്റ് സമയക്രമത്തില്‍ ഇന്ന് മാറ്റം വന്നിട്ടുള്ളത്. തുടര്‍ന്നുള്ള പ്രഭാഷണങ്ങള്‍ പതിവുപോലെ തന്നെ നടക്കുന്നതാണെന്ന് ശാന്തിഗിരി ആത്മവിദ്യാലയം പ്രഭാഷണ പരമ്പര കോര്‍ഡിനേറ്റര്‍ അറിയിച്ചു. ഇന്ന് രാത്രി 8.30 ന് ശാന്തിഗിരി സോഷ്യല്‍ റിസര്‍ച്ച് വിഭാഗം ചുമതല വഹിക്കുന്ന സ്വാമി ഗുരുനന്ദ് ജ്ഞാനതപസ്വിയായിരിക്കും ഗുരുവാണികളെ മുന്‍നിര്‍ത്തി സംസാരിക്കുന്നത്.

ഗൂഗിള്‍ മീറ്റില്‍ നടക്കുന്ന ആത്മവിദ്യാലയം പ്രഭാഷണ പരമ്പരയില്‍ സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമായി നിരവധി പേരാണ് ശ്രേതാക്കളായി എത്തുന്നത്. ഗുരുവിനെക്കുറിച്ചും, ആശയത്തെക്കുറിച്ചും ഗുരുവിന്റെ ത്യാഗ ജീവിതത്തിലൂന്നിയുള്ള പ്രഭാഷണ പരമ്പരയില്‍ സന്ന്യാസി സന്ന്യാസിനിമാര്‍ ബ്രഹ്മചാരികള്‍, ആത്മബന്ധുക്കള്‍ എന്നിവര്‍ പങ്കെടുത്ത് അനുഭവങ്ങള്‍ പങ്കുവെച്ച് വരുന്നു.  ശാന്തിഗിരി ആത്മവിദ്യാലയമാണ് പരമ്പര സംഘടിപ്പിച്ചിരിക്കുന്നത്.

Related Articles

Back to top button