IndiaLatest

സഹോദരിക്ക് വിവാഹസമ്മാനമായി മോതിരവും ടി.വി.യും; ഭാര്യയും സഹോദരങ്ങളും ചേര്‍ന്ന് യുവാവിനെ അടിച്ചുകൊന്നു

“Manju”

ലഖ്‌നൗ: സഹോദരിക്കുള്ള വിവാഹ സമ്മാനത്തിന്റെ പേരില്‍ യുവാവിനെ ഭാര്യയും ഭാര്യാസഹോദരന്മാരും ചേര്‍ന്ന് അടിച്ചുകൊന്നു. ഉത്തര്‍പ്രദേശിലെ ബാരാബങ്കി സ്വദേശിയായ ചന്ദ്രപ്രാകശ് മിശ്ര (35)യെയാണ് ഭാര്യ ഛാബായും സഹോദരന്മാരും ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയത്.

ചന്ദ്രപ്രകാശിന്റെ സഹോദരിക്കുള്ള വിവാഹസമ്മാനത്തെച്ചൊല്ലിയുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഏപ്രില്‍ 26 നാണ് സഹോദരിയുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. സഹോദരിക്ക് വിവാഹ സമ്മാനമായി ഒരു സ്വര്‍ണമോതിരവും ടിവിയും നല്‍കാനായിരുന്നു ചന്ദ്രപ്രകാശ് ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ അത് ഭാര്യ ഛാബി എതിര്‍ത്തു.

ഇതിനച്ചൊല്ലി ദമ്പതിമാര്‍ തമ്മില്‍ തര്‍ക്കവുമുണ്ടായി. ഇതിന് പിന്നാലെയാണ് ഛാബി സഹോദരന്മാരെ വിളിച്ചുവരുത്തിയത്. തുടര്‍ന്ന് ഇവരുടെ വീട്ടിലെത്തിയ ഭാര്യാ സഹോദരന്മാര്‍ ചന്ദ്രപ്രകാശിനെ ക്രൂരമായി മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയായിരുന്നു. വടികളും മറ്റും ഉപയോഗിച്ച് ഏകദേശം ഒരു മണിക്കൂറോളം പ്രതികള്‍ ചന്ദ്രപ്രകാശിനെ മര്‍ദ്ദിച്ചെന്നാണ് പോലീസ് പറയുന്നത്.

ഗുരുതരമായി പരിക്കേറ്റ യുവാവിനെ പിന്നീട് ബന്ധുക്കള്‍ അശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. കേസില്‍ യുവാവിന്റെ ഭാര്യയേയും ഭാര്യാസഹോദരന്മാരെയുമടക്കം അഞ്ചുപേരെ പോലീസ് അറസ്റ്റു ചെയ്തു. വിശദാമായ അന്വേഷണം തുടരുകയാണ്.

 

Related Articles

Back to top button