IndiaLatest

പ്രധാനമന്ത്രി ഇന്ന് ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ച നടത്തും

“Manju”

ഡല്‍ഹി ;കൊവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി ഇന്ന് ജില്ലാ കളക്ടര്‍മാരുമായി ചര്‍ച്ച നടത്തും.ഗ്രാമീണ മേഖലകളില്‍ വ്യാപനം തീവ്രമാകുന്ന സാഹചര്യത്തിലാണ് താഴേതട്ടിലെ ക്രമീകരണങ്ങള്‍ പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തുന്നത്. മുഖ്യമന്ത്രിമാരും ചര്‍ച്ചയില്‍ പങ്കെടുത്തേക്കും.

അതേസമയം രാജ്യത്ത് കൊവിഡ് വ്യാപനം കുറയുന്നു. പ്രതിദിന കൊവിഡ് കേസുകള്‍ ഇന്ന് 3 ലക്ഷത്തിന് താഴെയാണ്. 2.82 ലക്ഷം പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറുകള്‍ക്കിടെ 4100 പേര്‍ രോഗബാധിതരായി മരണമടഞ്ഞു. ഒരു ഘട്ടത്തില്‍ നാല് ലക്ഷത്തിന് മുകളിലേക്ക് ഉയര്‍ന്ന രോഗബാധിതരുടെ എണ്ണം ഇന്ന് 2.82 ലക്ഷത്തിലേക്ക് എത്തിയത് ആശ്വാസകരമാണ്. പല സംസ്ഥാനങ്ങളും ലോക് ഡൌണിലേക്ക് പോയ പശ്ചാത്തലത്തിലാണ് രാജ്യത്ത് രോഗബാധിതരുടെ എണ്ണം കുറഞ്ഞത്.

Related Articles

Back to top button