കൊച്ചി: ഇന്ധനവില വീണ്ടും വർദ്ധിപ്പിച്ചു. പെട്രോളിന് 25 പൈസയും ഡീസലിന് 32 പൈസയുമാണ് വർദ്ധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്തെ ഗ്രാമീണ മേഖലകളിൽ പെട്രോളിന് ലിറ്ററിന് 90 രൂപ കടന്നു. കൊച്ചിയിൽ പെട്രോളിന് ഇന്ന് 88.01 രൂപയാണ് വില. ഡീസൽ വില 82.30 രൂപയായി. തിരുവനന്തപുരത്ത് പെട്രോളിന് 89 രൂപ68 പൈസയും ഡീസലിന് 83രൂപ 92 പൈസയുമാണ്. കോഴിക്കോട് ഇത് യഥാക്രമം 88.31ഉം 82.61ഉം ആണ്. ഫെബ്രുവരിയിൽ മാത്രം പെട്രോളിന് ഒരു രൂപ 58 പൈസയും ഡീസലിന് ഒരു രൂപ 59 പൈസയുമാണ് വർദ്ധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില ബാരലിന് 60 ഡോളറിലധികം ആയതാണ് ഇന്ധന വില വർദ്ധിക്കാൻ കാരണമെന്ന് എണ്ണക്കമ്പനികൾ പറയുന്നു. .
Related Articles
Check Also
Close
-
കടല് തീരത്ത് അജ്ഞാത ജീവി കരയ്ക്കടിഞ്ഞു; അമ്പരന്ന് നാട്ടുകാര്October 16, 2022 3:46 PM