കാഞ്ഞങ്ങാട്: നിക്ഷേപ തട്ടിപ്പില്‍ കുടുങ്ങി കാഞ്ഞങ്ങാട് സ്വദേശികള്‍ ഉള്‍പ്പെടെയുള്ളവരുടെ കോടികള്‍ നഷ്ടപ്പെട്ടു. മലപ്പുറം കേന്ദ്രീകരിച്ച സ്വകാര്യ സ്ഥാപനത്തില്‍ പണം നിക്ഷേപിച്ചാണ് പലരുടെയും പണം പോയത്. കാശ് നഷ്ടപ്പെട്ടവര്‍ പരാതിയുമായി ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തി. പതിനായിരം രൂപ നിക്ഷേപിച്ചാല്‍ ദിവസവും 200 രൂപ വീതം അക്കൗണ്ടിലേക്ക് എത്തുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് പണം നിക്ഷേപിച്ചത്. ആദ്യത്തെ പത്ത് ദിവസം അക്കൗണ്ടുകളിലേക്ക് പണം കൃത്യമായി വന്നു. ഇതില്‍ വിശ്വസിച്ച് പലരും നിക്ഷേപം വര്‍ദ്ധിപ്പിക്കുകയായിരുന്നു. പതിനായിരത്തിന് പകരം ഇരുപതിനായിരം മുതല്‍ ലക്ഷങ്ങള്‍ വരെ നിക്ഷേപിച്ചപ്പോള്‍ ആദ്യമൊക്കെ അക്കൗണ്ടിലേക്ക് പണം എത്തിയിരുന്നു. എന്നാല്‍ ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ പണം വരവ് നിലച്ചതോടെയാണ് പലരും സ്ഥാപനം നടത്തുന്നവരെ അന്വേഷിച്ചിറങ്ങിയത്. മലപ്പുറം നിലമ്പൂര്‍ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തുന്ന സംഘമെന്ന് മനസിലായെങ്കിലും ആരെയും കണ്ടെത്താനായില്ല. തുടര്‍ന്നാണ് ഹൊസ്ദുര്‍ഗ് പൊലീസില്‍ പരാതിയുമായെത്തിയത്. മൂന്നര കോടിയോളം രൂപ തട്ടിപ്പ് നടത്തി സംഘം മുങ്ങിയെന്നാണ് പൊലീസ് സംശയിക്കുന്നത്.
Related Articles
സംസ്ഥാനത്ത് സ്കൂളുകള്‍ തുറക്കല്‍; വിദഗ്ദ സമിതി ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും
October 12, 2020 4:05 PM
Check Also
Close
-
വിഷു-ഈസ്റ്റര്‍ ഭക്ഷ്യകിറ്റ് വിതരണം ആരംഭിച്ചുMarch 31, 2021 11:20 AM