ന്യൂഡല്‍ഹി: ഇന്ധനവില വര്‍ധനവില്‍ പ്രതികരണവുമായി ധനമന്ത്രി നിര്‍മല സീതാരാന്‍. പെട്രോള്‍ വില കുറക്കാന്‍ തനിക്ക് മാത്രമായി എന്തെങ്കിലും ചെയ്യാനാവില്ലെന്ന് ധനമന്ത്രി പറഞ്ഞു. സംസ്ഥാനങ്ങളും കേന്ദ്രസര്‍ക്കാറും ചേര്‍ന്ന് പ്രശ്നത്തിന് പരിഹാരം കാണണം. വിഷമം പിടിച്ച അവസ്ഥയാണ് നില നില്‍ക്കുന്നതെന്നും നിര്‍മല സീതാരാമന് പറഞ്ഞു.പെട്രോളിയം ഉല്പന്നങ്ങളില് നിന്നുള്ള വരുമാനം വേണ്ടെന്ന് വെക്കാന്‍ ആരും തയാറാവില്ല. വില വര്‍ധനവില്‍ പരസ്പരം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ചിരുന്ന് പരിഹാരം കാണുകയാണ് വേണ്ടത്. നികുതി കുറക്കാന്‍ തനിക്ക് സംസ്ഥാനങ്ങളോട് നിര്‍ദേശിക്കാനാവില്ലെന്നും നിര്‍മല സീതാരാമന് പറഞ്ഞു.
Related Articles
Check Also
Close
-
വെളിപ്പെടുത്തലുമായി എലിസബത്ത്December 10, 2022 11:04 AM