പാലക്കാട്: ഷാഫി പറമ്പിലിനെതിരെ മത്സരിക്കുമെന്ന് മുന്‍ ഡിസിസി അധ്യഷന്‍ എ വി ഗോപിനാഥ്. ജില്ലക്കുള്ളില്‍ ഗ്രൂപ്പുവഴക്കും വിമതനീക്കവും പൊട്ടിത്തെറിയിലേക്ക് എത്തിയെന്നതിന്റെ തെളിവാണ് ഷാഫിക്കെതിരെയുള്ള എ വി ഗോപിനാഥിന്റെ പരസ്യ പ്രഖ്യാപനം .അടിയുറച്ച കോണ്‍ഗ്രസുകാരനായിട്ടും തനിക്ക് കോണ്‍ഗ്രസിനുള്ളില്‍ അയോഗ്യതയാണ് . നിരന്തരമായ അവഗണനയാണ്. തന്നെ ഒതുക്കാനാണ് ശ്രമം. തനിക്കുള്ള ആ അയോഗ്യത എന്താണെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണം. ഒരു നേതാക്കളും തന്നെ വിളിച്ച് എന്താണ് കാരണം എന്ന് അന്വേഷിക്കാറില്ല. ഇതുവരെയും പാര്‍ടിക്കാരനാണ്.എന്നാല്‍ പാര്‍ട്ടി തന്നെ ഉപേക്ഷിച്ചാല്‍ തനിക്ക് സ്വന്തം വഴി സ്വീകരിക്കേണ്ടി വരുമെന്നും ഗോപിനാഥ് പറഞ്ഞു.
Related Articles
Check Also
Close
-
ശാന്തിപ്രിയന്‍ റെഡ്ക്രോസ് ബെസ്റ്റ് കേഡര്‍ അവാര്‍ഡ്August 13, 2023 11:02 AM