കോട്ടക്കല്‍: തെരഞ്ഞെടുപ്പിന്റ ഭാഗമായി ഇലക്ഷന് സ്ക്വാഡ് നടത്തിയ പരിശോധനയില്‍ 20 ലക്ഷം രൂപ പിടികൂടി. മലപ്പുറം കോട്ടക്കലില്‍ രാവിലെ എട്ടരയോടെയാണ് സംഭവം.മാറാക്കര, കല്ലാര്‍ മംഗലം സ്വദേശി കടക്കാടന്‍ അബ്ദുള്‍ സലാമില്‍നിനിന്നാണ് രേഖകളില്ലാതെ കൊണ്ടുപോവുകയായിരുന്ന പണം കോട്ടക്കല്‍ മണ്ഡലം ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇയാള്‍ സഞ്ചരിച്ച കാറിന്റെ ഡിക്കിയിലായിരുന്നു പണം. വാഹന കച്ചവടക്കാരനാണെന്ന് യുവാവ് നല്കിയ മൊഴി. കുറ്റിപ്പുറം എ.ഇ.ഒ പി.വി. സുരേന്ദ്രന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
Related Articles
Check Also
Close
-
ഗുരുവിന്റെ മിഴിവാർന്ന രൂപം കാണാം കക്കോടിയിൽ; അണിയറയിൽ എണ്ണച്ഛായ ചിത്രം ഒരുങ്ങുന്നുMarch 25, 2023 9:18 AM