KeralaLatest

സര്‍ജറിക്കു ശേഷമുള്ള നടി ശരണ്യയുടെ വിശേഷങ്ങളുമായി സീമ ജി നായര്‍

“Manju”

ബ്രെയിന്‍ ട്യൂമറിന്റെ പേരില്‍ വേദനിപ്പിച്ച വിധിയോട് പോരാടി കരളുറപ്പോടെ തിരികെ വന്ന ശരണ്യയെ ട്യൂമര്‍ വീണ്ടും വേദനിപ്പിക്കാന്‍ എത്തിയെന്ന വാര്‍ത്ത ശരണ്യയുടെ അമ്മയാണ് സോഷ്യല്‍ മീഡിയയെ അറിയിച്ചത്. ശരണ്യക്ക് സര്‍ജറി വേണമെന്നും പ്രാര്‍ത്ഥിക്കണമെന്നും അമ്മ അറിയിച്ചിരുന്നു. ഇപ്പോഴിതാ വിജയകരമായ സര്‍ജറിക്കു ശേഷമുള്ള ശരണ്യയുടെ വിശേഷങ്ങളുമായി നടി സീമ ജി നായര്‍ എത്തുകയാണ്.

‘ശരണ്യയുടെ സുഖവവിവരങ്ങള്‍ തേടി ആയിരക്കണക്കിന് കോളുകളാണ് വരുന്നത്. മുന്‍പ് ഓപ്പറേഷന്‍ ചെയ്ത അതേ സ്ഥലത്താണ് വീണ്ടും ഓപ്പറേഷന്‍ ചെയ്യുന്നത്. മുറിവുകളുണങ്ങാന്‍ കാലതാമസമെടുക്കും. മുന്‍ സര്‍ജറിക്കു ശേഷം രണ്ടു മാസത്തോളമാണ് ആശുപത്രിയില്‍ ചെലവഴിച്ചത്. നിലവിലെ സാഹചര്യത്തില്‍ ആര്‍ക്കും അവളെ സന്ദര്‍ശിക്കാന്‍ കഴിയില്ല. എത്രനാള്‍ ആശുപത്രിയില്‍ കിടക്കണം എന്ന് ഇനിയും ഡോക്ടര്‍മാര്‍ പറഞ്ഞിട്ടില്ല.’ – സീമ പറയുന്നു.

Related Articles

Back to top button