KannurLatest

ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ല; ഇ.പി ജയരാജൻ

“Manju”

കണ്ണൂർ: തെരഞ്ഞെടുപ്പ് മത്സര രംഗത്തു നിന്നും പിന്മാറുകയാണെന്ന് മന്ത്രി ഇ.പി ജയരാജൻ. ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്നും പാർട്ടി പറഞ്ഞാലും മത്സരിക്കില്ലെന്നും അദ്ദേഹം കണ്ണൂരിൽ പറഞ്ഞു.

ഇപ്പോൾ മാത്രമല്ല ഇനി ഒരു തെരഞ്ഞെടുപ്പിലും മത്സരിക്കാനില്ലെന്ന നിലപാട് പാർട്ടി അംഗീകരിക്കുമെന്ന് കരുതുന്നു. മത്സരിക്കാനുള്ള ബുദ്ധിമുട്ട് പാർട്ടിയെ ബോധ്യപ്പെടുത്തും. ഇത്തവണ മത്സരിക്കാൻ പറ്റാത്തതിന്റെ നിരാശയിലാണ് ഇക്കാര്യങ്ങൾ പറയുന്നതെന്ന് മാദ്ധ്യമങ്ങൾ വ്യാഖ്യാനിച്ചാൽ തനിക്ക് പരാതി ഇല്ലെന്നും ഇ.പി ജയരാജൻ കൂട്ടിച്ചേർത്തു.

മട്ടന്നൂരും കല്യാശ്ശേരിയിലും മത്സരിക്കണമെന്ന് ആളുകൾ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. മൂന്ന് ടേം എംഎൽഎയും ഒരിക്കൽ മന്ത്രിയുമായി. ഇനി ഈ രംഗത്ത് ഇല്ലെന്നും തന്റെ നിലപാട് പാർട്ടി അംഗീകരിക്കുമെന്ന് കരുതുന്നുവെന്നും ജയരാജൻ വ്യക്തമാക്കി.

Related Articles

Check Also
Close
Back to top button