വേനല്‍ക്കാലം പലവിധ കണ്ണുരോഗങ്ങളുടെ കാലവും കൂടിയാണ്. വൈറല്‍ കണ്‍ജങ്റ്റിവൈറ്റിസ് എന്ന കണ്ണുരോഗമാണു സാധാരണമായി കാണുന്നത്. നേത്രഗോളത്തിന്റെ വെളുത്ത പുറം പാളിയിലും കണ്പോളയുടെ അകം പാളിയിലുമുള്ള സ്തരത്തിന്റെ പേരാണു കണ്‍ജങ്റ്റൈവ. അതിനുണ്ടാകുന്ന നീര്‍ക്കെട്ടിനും പഴുപ്പിനുമാണു കണ്‍ജങ്റ്റിവൈറ്റിസ് എന്നു പറയുന്നത്. കണ്ണുനീരിലൂടെ പകരുമോ?വൈറസ്, ബാക്റ്റീരിയ എന്നിവയാണു രോഗകാരികള്‍ അതു കൂടാതെ കണ്ണിലെത്തുന്ന പൊടികള്‍, അലര്‍ജികള്‍ ഇവയും പഴുപ്പണ്ടാക്കാം. ജലദോഷം, അഞ്ചാം പനി, ചിക്കന്‍ പോക്സ്, റൂബല്ല, മുണ്ടിനീര്, പിക്കോര്ന വൈറസ്, എച്ച്.ഐ.വൈറസ് എന്നീ വൈറസ് രോഗങ്ങള്ക്കൊപ്പവും കണ്ണിന് അസുഖം വരാം. വേനല്‍ കാലത്തു അഡിനൊ വൈറസ് കുടുംബക്കാരാണു സാധാരണ രോഗകാരി. രോഗിയുടെ കണ്ണുനീര് സ്പര്‍ശത്തിലൂടെയും, തുമ്മലില്‍ കൂടെയും രോഗം പകരും. കണ്ണിലാണു രോഗമെങ്കിലും അതു മൂക്കിലുമെത്തും, നേസോ ലാക്രിമല്‍ ഡക്റ്റ് എന്ന കുഴലിനാല്‍ കണ്ണും മൂക്കും തമ്മില്‍ ബന്ധപ്പെട്ടിരിക്കുന്നു.കണ്ണുനീരാണു മൂക്കിനു നനവു നല്‍കുന്നത്, അതുകൊണ്ടാണു നാം കരയുന്പോള് മൂക്കൊലിപ്പും വരുന്നത്…
കടപ്പാട്: രാഷ്ട്രദീപിക