തിരുവനന്തപുരം ; തുടര്‍ ഭരണം നേടിയ ഇടതു പക്ഷത്തിനു ആശംസകളുമായി നടന് പൃഥ്വിരാജ്. ഇതോടെ രാഷ്ട്രീയ വ്യത്യാസങ്ങള്‍ അവസാനിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് എന്നാണ് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
പൃഥ്വിരാജിന്റെ കുറിപ്പ് ബഹുമാനപ്പെട്ട മുഖ്യമന്ത്രി പിണറായി വിജയന് നയിച്ച എല്‍ഡിഎഫിനും സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ പ്രതിനിധികള്‍ക്കും അഭിനന്ദനങ്ങള്‍. രാഷ്ട്രീയ വ്യത്യാസങ്ങളെ അടിസ്ഥാനമാക്കിയുള്ള എല്ലാ വിവരണങ്ങളും ഇന്ന് അവസാനിക്കുമെന്ന് പ്രതീക്ഷിക്കുന്നു.
നമ്മള് കടന്നു പോകുന്ന പ്രതിസന്ധി ഘട്ടത്തെ ജനങ്ങളുമായി ചേര്‍ന്ന് ഭരണകൂടം വളരെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിലൂടെ മറികടക്കുമെന്ന് കരുതുന്നു.