InternationalLatest
എഴുത്തുകാരനും നിര്‍മാതാവുമായ വി.എം. ബദറുദ്ദീന്‍ നിര്യാതനായി
മസ്കത്ത്: എഴുത്തുകാരനും ചലച്ചിത്ര നിര്‍മാതാവുമായ വലിയകത്ത് ബദറുദ്ദീന്‍ (വി.എം. ബദറുദ്ദീന്‍) മസ്കത്തില് നിര്യാതനായി.
‘ഫിര്‍ ആയി ബര്‍സാത്’ എന്ന ഹിന്ദി സിനിമയും ‘കോട’ എന്ന നോവലിനെ അടിസ്ഥാനമാക്കി മലയാള സീരിയലും നിര്‍മിച്ചിട്ടുണ്ട്.
അത്താണി, കോട, കാരയ്ക്കാത്തോട്ടം എന്നീ കൃതികളുടെ രചയിതാവാണ്. മുംബൈയിലെ ആറ്റമിക് എനര്‍ജിയിലെ ഔദ്യോഗിക ജീവിതത്തിനുശേഷമാണ് അദ്ദേഹം മസ്കത്തില് എത്തിയത്. മസ്കത്തിലെ സവാവി ഗ്രൂപ്പില്‍ മാനേജറും ഡയറക്ടറുമായി ഒടുവില്‍ ജോലി ചെയ്തുവരുകയായിരുന്നു. മലപ്പുറം മങ്കട സ്വദേശിയാണ്.