KeralaLatestMalappuram
കനത്ത മഴ; മൂന്നാറിന്റെ വിവിധ മേഖലകളില്‍ മണ്ണിടിച്ചില്‍
മൂന്നാര്‍: കനത്ത മഴയെത്തുടര്‍ന്ന് മൂന്നാറിന്റെ വിവിധ മേഖലകളില്‍ മണ്ണിടിച്ചില്‍. കൊച്ചി-മധുര ദേശീയപാതയില്‍ മൂന്നാര്‍ സര്‍ക്കാര്‍ കോളജിന് സമീപം മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. മൂന്ന് അടിയോളം മണ്ണാണ് ദേശീയപാതയിലേക്ക് വീണത്.
മണ്ണുനീക്കാന്‍ ശ്രമം തുടരുകയാണ്. ഗതാഗതം മറ്റ് വഴികളിലൂടെ പോലീസ് തിരിച്ചുവിട്ടിട്ടുണ്ട്.മറയൂര്‍ റോഡില്‍ എട്ടാം മൈലിന് സമീപവും മണ്ണിടിച്ചിലുണ്ടായിട്ടുണ്ട്. ഇവിടെയും മണ്ണുനീക്കുന്ന നടപടികള്‍ പുരോഗമിക്കുകയാണ്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.