India

ജമ്മു കശ്മീരിൽ സാധാരണക്കാർക്ക് നേരെ ഭീകരരുടെ വെടിവെപ്പ്; ഒരു മരണം

“Manju”

ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരാക്രമണം. ഒരാൾ മരിച്ചു. ശ്രീനഗറിലെ നവകഡലിലാണ് സംഭവം. പ്രദേശവാസിയായ ഷെയ്ഖ് മീരാൻ ആണ് മരിച്ചത്.

ഇന്ന് രാവിലെ 11.30 ഓടെയാണ് ആക്രമണം നടന്നത്. ഭീകരർ സാധാരണക്കാർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. ആക്രമണത്തിൽ തലയ്‌ക്ക് വെടിയേറ്റ ഷെയ്ഖ് മീരാനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

പ്രദേശം സുരക്ഷാ സേന വളഞ്ഞിരിക്കുകയാണ്. ഭീകരർക്ക് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നതായും കശ്മീർ പോലീസ് അറിയിച്ചു.

 

Related Articles

Back to top button