IndiaLatest

പ്രശസ്ത ബോളിവുഡ് ഗായകൻ കെ കെ അന്തരിച്ചു

“Manju”

കൊൽക്കത്ത : പ്രശസ്ത ബോളിവുഡ് ഗായകൻ കെ കെ എന്ന കൃഷ്ണകുമാർ കുന്നത്ത് അന്തരിച്ചു. 53 വയവസായിരുന്നു. കൊൽക്കത്തയിലെ ഒരു പരിപാടിക്ക് ശേഷമാണ് മരണം. കൊൽക്കത്ത നസറുൾ മഞ്ചിൽ ഒരു കോളേജിൽ പരിപാടി അവതരിപ്പിച്ച് മണിക്കൂറുകൾക്ക് ശേഷം അദ്ദേഹം ഹോട്ടൽ മുറിയുടെ ഗോവണിപ്പടിയിൽ കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്. പോസ്റ്റ് മോർട്ടം ഇന്ന് നടക്കും.

കൊൽക്കത്തയിൽ അദ്ദേഹത്തിന് രണ്ട് ഷോകൾ ഉണ്ടായിരുന്നു. കൊൽക്കത്ത ഓഡിറ്റോറിയത്തിൽ നടന്ന സംഗീത പരിപാടിയുടെ ദൃശ്യങ്ങൾ അദ്ദേഹം മണിക്കൂറുകൾക്ക് മുൻപ് തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വിവിധ ഭാഷകളിലായി എഴുന്നൂറോളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 1990 കളുടെ അവസാനത്തിൽ വലിയ ഹിറ്റായി മാറിയ ‘പാൽ’, ‘യാരോൻ’ തുടങ്ങിയ ഗാനങ്ങൾക്ക് ശബ്ദം നൽകിയത് കെ.കെയാണ്. 1999-ലെ അദ്ദേഹത്തിന്റെ ആദ്യ ആൽബം പാൽ നിരൂപക പ്രശംസ നേടിയിരുന്നു. 2000-കളുടെ തുടക്കം മുതൽ, അദ്ദേഹം പിന്നണി ഗാനരംഗത്തും സജീവമായിരുന്നു. മലയാളത്തിൽ നിന്ന് പോയി ബോളിവുഡിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ഗായകൻ കൂടിയാണ് അദ്ദേഹം. പുതിയ മുഖം എന്ന ചിത്രത്തിലെ പ്രശസ്ത ഗാനത്തിനും അദ്ദേഹം ശബ്ദം നൽകിയിട്ടുണ്ട്.

Related Articles

Back to top button