InternationalLatestSports
ഒളിമ്പിക് നഗരിയില്‍ ആദ്യമായി ദേശീയഗാനം
ദോഹ: കാത്തിരിപ്പുകള്‍ക്കൊടുവില്‍ ഒളിമ്പിക് മെഡല്‍ പോഡിയത്തില്‍ ഖത്തറിന്റെദേശീയഗാനം മുഴങ്ങിക്കേട്ടു. നേരത്തെ വെള്ളി, വെങ്കല മെഡലുകളണിഞ്ഞപ്പോള് പതാകകള്‍ പലവട്ടം ഉയര്‍ന്നെങ്കിലും സ്വര്‍ണമണിഞ്ഞ രാജ്യത്തിനുള്ള അവകാശമായ ദേശീയഗാനം മുഴങ്ങുന്നത് കേള്‍ക്കാനായുള്ള കാത്തിരിപ്പിലായിരുന്നു രാജ്യം.
ദേശീയഗാനം മുഴങ്ങിക്കേള്‍ക്കുന്ന വിഡിയോ പങ്കുവെച്ചായിരുന്നു ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്റ് ശൈഖ് ജൊവാന് ബിന്‍ ഹമദ് ബിന്‍ ഖലീഫ ആല്‍ഥാനി മെഡല്‍ സന്തോഷം പങ്കുവെച്ചത്. അമീര്‍ ശൈഖ് തമിം ബിന്‍ ഹമദ് ആല്‍ഥാനിക്കും പിതാവ് അമീറിനും അഭിനന്ദനവും അനുഗ്രഹവും ചൊരിഞ്ഞ ജൊവാന്, അറബ് ലോകത്തിനും ഖത്തറിലെ ജനങ്ങള്‍ക്കും അഭിമാന നിമിഷമാണെന്നും പറഞ്ഞു.