കെട്ടിടത്തില്‍ നിന്ന് വീണ് യുവാവിന് ദാരുണാന്ത്യം
മലപ്പുറം: മൊബൈലില്‍ വീഡിയോ എടുക്കുന്നതിനിടെ യുവാവ് കെട്ടിടത്തിന് മുകളില്‍നിന്ന് വീണ് മരിച്ചു. നടുവത്ത് പുത്തന്‍കുന്നില്‍ മണപ്പാട്ടില്‍ സുബൈറിന്റെ മകന് റാഷിദാണ് (19) മരിച്ചത്. ഞായറാഴ്ച രാത്രി ഏഴോടെയാണ് സംഭവം.
വീടിന് സമീപത്തെ അല്‍ഫുര്‍ഖാന്‍ മദ്റസയുടെ പ്രവൃത്തി നടക്കുന്ന പുതിയ കെട്ടിടത്തിന് മുകളില്‍നിന്ന് കൂട്ടുകാരോടൊപ്പം വിഡിയോ ചിത്രീകരിക്കുന്നതിനിടെ കാല്‍തെറ്റി വീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ റാഷിദിനെ നാട്ടുകാര്‍ വണ്ടൂരിലെയും തുടര്‍ന്ന് പെരിന്തല്‍മണ്ണയിലെയും സ്വകാര്യ ആശുപത്രികളില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മൃതദേഹം ഇന്ന് പെരിന്തല്‍മണ്ണ ജില്ല ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. ശേഷം ബന്ധുക്കള്‍ക്ക് വിട്ട് നല്കി ഖബറടക്കും. മാതാവ്: നസീറ. സഹോദരി: ബുഷ്റ.